ഹർത്താലിൽ വലഞ്ഞ് ജനം; കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി
text_fieldsതിരുവന്തപുരം: തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനം. അക്രമ സാധ്യത കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തേണ്ടെന്ന് ഒൗദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിയതോടെ ജനങ്ങളുടെ യാത്ര ദുരിതം ഇരട്ടിച്ചു. നൂറുക്കണക്കിന് ആളുകളാണ് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും കുടുങ്ങി കിടക്കുന്നത്.
അതേ സമയം, കൊല്ലത്ത് സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. തുടർന്ന് യാത്രക്കാരെ കൊല്ലത്ത് ഇറക്കി വിട്ടു. കല്ലേറിൽ ബസിെൻറ ഡ്രൈവർക്ക് പരിക്കേറ്റു.
കൊച്ചിയിൽ ചിലയിടങ്ങളിൽ തുറന്നു പ്രവർത്തിച്ച പെട്രോൾ പമ്പുകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. നഗരത്തിൽ രാവിലെ ചുരുക്കം ചില ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി.ശനിയാഴ്ച അർധരാത്രിയോടെയാണ് ബി.ജെ.പി ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താൽ വിവരം പലരും അറിഞ്ഞിരുന്നില്ല. ഇതും ജനങ്ങളുടെ ദുരിതം വർധപ്പിക്കുന്നതിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.