ഓർക്കാട്ടേരിയിലും കൊയിലാണ്ടിയിലും ഹർത്താൽ; സംഘർഷാവസ്ഥ
text_fieldsവടകര: ഓർക്കാട്ടേരി ഏറാമല പഞ്ചായത്തിൽ ആർ.എം.പിയുടെയും കൊയിലാണ്ടിയിൽ സി.പി.എമ്മിൻെറയും ഹർത്താൽ തുടങ്ങി. ഇന്ന് പുലർച്ചെ ആർ.എം.പി പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. ആർ.എം.പി പ്രവർത്തകരുടെ വീട്ടിൽ നിർത്തിയിട്ട കാർ കത്തിക്കുകയും വീടുകൾക്ക് നേര ആക്രമണമുണ്ടാവുകയും ചെയ്തു. ഹർത്താൽ സമാധാനപരമായാണ് നീങ്ങുന്നത്. വാഹനങ്ങൾ നിരത്തിലറങ്ങി. കനത്ത പൊലീസ് കാവലുണ്ടായിട്ടും സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നുണ്ട്.
ഏറാമല പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകീട്ട് ഉണ്ടായ സംഘർഷത്തിൽ ആറ് ആർ.എം.പി.ഐ പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനും പരിക്കേറ്റിരുന്നു. ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവടക്കമുള്ളവർ പൊലിസ് കസ്റ്റഡിയിലാണുള്ളത്.
കൊയിലാണ്ടി പുളിയഞ്ചേരിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്കു നേരെ നടന്ന ആക്രമണത്തിൽ 10 പ്രവർത്തകർക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ചാണ് സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചത്.ബി.ജെ.പിക്കാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശത്ത് പൊലീസ് കാവലുണ്ട്. ആറു മുതൽ ആറുവരെയാണ് ഹർത്താൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.