സമരം: നഷ്ടം 4,025 കോടി
text_fieldsകൊച്ചി: പ്രളയം വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളിൽ തളർന്ന കേരളത്തിന് സമരമുറക ൾ മൂലം ഒമ്പതു ദിവസം കൊണ്ടുണ്ടായ നഷ്ടം 4,025 കോടി. വ്യാപാര, ടൂറിസം, നിർമാണ മേഖലകൾക്ക ാണ് കാര്യമായ നഷ്ടം സംഭവിച്ചത്.
പുതുവർഷം ഒമ്പതു ദിവസം പിന്നിട്ടപ്പോൾ ജനജീ വിതം സാധാരണനിലയിൽ കടന്നുപോയത് നാലുദിവസം മാത്രമാണ്. മറ്റു ദിവസങ്ങളിലെ അക്ര മവും അതിരുവിട്ട പ്രതിഷേധങ്ങളും ഹർത്താലും പണിമുടക്കുമെല്ലാം ചേർന്നാണ് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കോടികളുടെ നഷ്ടമുണ്ടാക്കിയത്.
രണ്ടാം തീയതിയിലെ അപ്രഖ്യാപിത ഹർത്താൽ, മൂന്നാം തീയതിയിലെ പ്രഖ്യാപിത ഹർത്താൽ, എട്ട്, ഒമ്പത് തീയതികളിലെ ദേശീയ പണിമുടക്ക് എന്നിവയാണ് ദൈനംദിന ജീവിതം തകിടം മറിച്ചത്. വനിത മതിൽ സംഘടിപ്പിച്ച ഒന്നാംതീയതിയും നഷ്ടങ്ങളുടേതായിരുന്നെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു.
ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിലായി വ്യാപാര, സേവന, ഉൽപന്ന നിർമാണ മേഖലകളിൽ 3000 കോടിയുടെ നഷ്ടമുണ്ടായതായി കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികൾ പറഞ്ഞു.
ആഭരണ വ്യാപാര മേഖലയിൽ മാത്രം പ്രതിദിനം ശരാശരി 75 കോടിയാണ് നഷ്ടം. മൂന്നു ദിവസം കൊണ്ട് ചുരുങ്ങിയത് 300 കോടിയുടെ നഷ്ടമുണ്ടായതായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. നിർമാണമേഖലയിൽ പ്രതിദിനം 13 കോടിയുടെ നഷ്ടമുണ്ട്. വിനോദസഞ്ചാര മേഖലയിൽ പ്രതിദിനം ശരാശരി 200 കോടിയുടെ നഷ്ടം കണക്കാക്കുന്നു.
ഇൗ മാസം ആകെ നാലു ദിവസം മാത്രമാണ് സുഗമമായി സർവിസ് നടത്താൻ കഴിഞ്ഞതെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. ബാക്കി അഞ്ചു ദിവസം ഭാഗികമായും പൂർണമായും സർവിസ് മുടങ്ങിയതുവഴി 63 കോടിയുടെ നഷ്ടമുണ്ടായി. മറ്റു മേഖലകളിലേത് കൂടി കണക്കാക്കിയാൽ നഷ്ടം അതിഭീമമായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.