മലപ്പുറത്ത് അങ്ങിങ്ങ് അക്രമം; കെ.എസ്.ആര്‍.ടി.സി ബസ് തകർത്തു
text_fieldsമലപ്പുറം: ശബരിമലയുമായി ബന്ധെപ്പട്ട പ്രശ്നത്തിൽ ബി.ജെ.പി പിന്തുണയോടെ നടക്കുന്ന ഹർത്താലിൽ മലപ്പുറത്ത് അങ്ങിങ്ങ് അക്രമം. രാവിലെ മുതല്‍ മിക്കയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സംസ്ഥാന പാതയിലെ കാളാച്ചാലില്‍ രാവിലെ കെ.എസ്.ആര്‍.ടി.സി ബസ് ഹര്‍ത്താലനുകൂലികള്‍ എറിഞ്ഞ് തകര്‍ത്തു. പൊലീസിെൻറ സാന്നിധ്യത്തിലാണ് ഇവർ വാഹനങ്ങള്‍ തടഞ്ഞിരുന്നത്.
കുറ്റിപ്പുറത്തും വാഹനം തടയുകയും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ് നടക്കുകയും ചെയ്തു. ശബരിമലക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന ബസ് തടഞ്ഞ് സ്ത്രീകളെ വലിച്ചിറക്കി. പിന്നീട് ഗുരുവായൂരിൽ യാത്ര അവസാനിപ്പിക്കാമെന്ന് പറഞ്ഞതോടെയാണ് ഇവരെ പോകാൻ അനുവദിച്ചത്.
താനൂരിൽ സമരാനുകൂലികൾ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശി. രണ്ട് പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഷൈജു, റാഷിദ് എന്നിവർക്കാണ് പരിക്കേറ്റത്. സമരക്കാർ കടകൾ ബലമായി അടപ്പിച്ചു. ചമ്രവട്ടത്ത് കെ.സ്.ആർ.ടി.സി ബസ് അടിച്ചു തകർത്തു.
താനൂർ മൂലക്കലിൽ ആർ.എസ്.എസ് പ്രവർത്തകർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആക്രമിച്ചു. താനൂർ ശോഭ പറമ്പിന് സമീപത്ത് വെച്ചാണ് പോപുലർ ഫ്രണ്ട് പ്രവർത്തകനായ മൂലക്കൽ ശംസുവിനെ ആർ.എസ്.എസ് സംഘം ആക്രമിച്ചത്.
മരംവെട്ടുകാരനായ ശംസു ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. റോഡിൽ വീണ് കിടന്ന ഇയാളെ പൊലീസ് എത്തിയാണ് തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.