ഹർത്താൽ വിധി അറിഞ്ഞില്ലെന്ന ഡീൻ കുര്യാക്കോസിന്റെ വാദം തള്ളി
text_fieldsകൊച്ചി: മിന്നൽ ഹർത്താലിനെതിരായ ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെ ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിെൻറ വാദം ഹൈകോടതി തള്ളി . അജ്ഞത വസ്തുതയാവാമെങ്കിലും വാദമായി അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക് തമാക്കി.
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി ഡീന്‍ കുര്യാക്കോസിനും കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യു.ഡി.എഫ് ജില്ല ചെയര്മാന് എം.സി. കമറുദ്ദീനും കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍ക്കുമെതിരെ സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. മൂവരും ബുധനാഴ്ച ഹാജരായിരുന്നു. ഇവർ നൽകിയ വിശദീകരണത്തിന് അടുത്ത ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി മാർച്ച് 18 ന് ഹരജി വീണ്ടും പരിഗണിക്കും.
ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് യു.ഡി.എഫ് ജില്ല നേതാക്കളുടെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, ഹർത്താൽ നടന്നെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ വാദിച്ചു. സമാധാനപരമായ ഹർത്താലിനാണ് യൂത്ത് കോൺഗ്രസ് ആഹ്വാനമെന്ന് ഡീൻ കുര്യാക്കോസിെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമെന്താണെന്ന് നോക്കണമെന്നും അതിനാണ് പ്രസക്തിയെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 17ന് രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് താലൂക്ക് ആശുപത്രിയിലായിരുന്നെന്നും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നും യു.ഡി.എഫ് ജില്ല നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി. ഏതൊക്കെ സംഘടനകളാണ് മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തതെന്ന് പരിശോധിച്ചപ്പോഴാണ് ഒാഫിസ് ഭാരവാഹികളെ കക്ഷിയാക്കിയതെന്നും ഉത്തരവാദികൾ മറ്റാരെങ്കിലുമാണെങ്കിൽ നിയമപരമായി ഒഴിവാക്കി അവർക്കെതിരെ നടപടിയെടുക്കാൻ കഴിയുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഹർത്താലിനെതിരായ ഹരജികളിൽ കക്ഷികളല്ലെന്നും ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നുമുള്ള വാദം തള്ളിയ കോടതി പൊതുതാൽപര്യ ഹരജികളിലെ കോടതിയുത്തരവ് എല്ലാവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി. കേസ് ഇനി പരിഗണിക്കുേമ്പാൾ നേരിട്ട് ഹാജരാകുന്നതിൽനിന്ന് മൂവരെയും ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.