ഹർത്താലുമായി ബി.ജെ.പി മുന്നോട്ട്; മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ
text_fieldsകണ്ണൂർ: ആർ.എസ്.എസ് പ്രാദേശികനേതാവിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് ഹർത്താൽ നടക്കുേമ്പാൾ മറുഭാഗത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ജി.ഒ യൂനിയൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചു മാസം മുമ്പ് കണ്ണൂരിൽ സംസ്ഥാന കലോത്സവനഗരിയുടെ മുന്നിലൂടെ സംഘ്പരിവാർ വിലാപയാത്ര, ബലപ്രയോഗത്തിനിടയിലും നിർവഹിച്ച് കൈപൊള്ളിയ പൊലീസിന് ഇന്ന് ഹർത്താലിനിെട നിർവഹിക്കേണ്ടത് മുഖ്യമന്ത്രിയുടെ സഞ്ചാരസുരക്ഷയും കേരളത്തിലെ ഏറ്റവും വലിയ സർവിസ് സംഘടനയുടെ സമ്മേളനത്തിെൻറ നടത്തിപ്പുമാണ്. ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യസർവിസുകളെ ‘മാത്രം’ ഒഴിവാക്കുന്നതായ ബി.ജെ.പിയുടെ പ്രസ്താവന ഗൗരവമായിക്കണ്ട് കണ്ണൂർ നഗരത്തിൽ മാത്രം മൂന്നു കമ്പനി സായുധ പൊലീസിനെയാണ് ഇതരജില്ലകളിൽനിന്ന് രാത്രി വിളിച്ചുവരുത്തിയത്.
ദിനേശ് ഒാഡിറ്റോറിയത്തിൽ ഇന്ന് രാവിലെ നടക്കുന്ന എൻ.ജി.ഒ യൂനിയൻ സമ്മേളനത്തിലേക്കുള്ള പ്രതിനിധികൾക്ക് നഗരത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കണം. മുഖ്യമന്ത്രിക്കും മറ്റ് അതിഥികൾക്കും സമ്മേളനസ്ഥലെത്തത്തണം. രാത്രി മുതൽ വഴി തടസ്സപ്പെടുത്തലും രാവിലെ ഹർത്താൽ അനുകൂലികളുടെ പ്രകടനവും നഗരത്തിൽ പൊലീസ് പ്രതീക്ഷിക്കുന്നു. ഇെതല്ലാം നേരിടുക എന്ന മുൾമുനയിലാണ് പൊലീസ്.
കണ്ണൂരിെൻറ രാഷ്ട്രീയ കൊലപാതകചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിനമായിരുന്നു സംസ്ഥാന യുവജനോത്സവം നടന്ന ജനുവരി 18. അണ്ടല്ലൂരിൽ ബി.ജെ.പി പ്രവർത്തകൻ സന്തോഷ് കൊല്ലപ്പെടുകയും പിറ്റേന്ന് യുവജനോത്സവം ഉണ്ടായിട്ടും ബി.ജെ.പി ഹർത്താൽ നടത്തുകയും ചെയ്തു. മൃതദേഹം പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തി കലോത്സവനഗരിക്ക് മുന്നിലൂടെ വിലാപയാത്ര സഞ്ചരിക്കുമെന്ന പ്രഖ്യാപനവും സംഘ്പരിവാർ നിർവഹിച്ചു. ഇതിെൻറ പേരിൽ ജില്ല പൊലീസ് ചീഫും പിന്നീട് കണ്ണൂർ െഎ.ജിയും സ്ഥലംമാറ്റത്തിന് വിധേയരായി.
യുവജനോത്സവം നടക്കുന്ന വേളയിൽ സി.പി.എം ഇത്തരമൊരു കൃത്യം നടത്തില്ലെന്ന നിഗമനം ശരിവെക്കുന്ന പ്രസ്താവനയാണ് അന്ന് സി.പി.എം നടത്തിയത്. കൊലയിൽ തങ്ങൾക്ക് പങ്കില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചു. പേക്ഷ, കേസിൽ പിടികൂടപ്പെട്ടതെല്ലാം സി.പി.എമ്മുകാരാണ്. ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പരിപാടികളും എൻ.ജി.ഒ യൂനിയൻ സമ്മേളനവും നടക്കാനിരിക്കെ കൊലപാതകം പാർട്ടി നടത്തില്ലെന്ന് കരുതുന്നവരുണ്ട്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് കൊലയുടെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്ന് തള്ളിപ്പറയുകയും ചെയ്തു. പേക്ഷ, ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇൗ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ഹർത്താൽ ജില്ലയിൽ ക്രമസമാധാനനില വഷളാക്കുമോ എന്ന് ആശങ്കപ്പെടുത്തുന്നതാണ് അണിയറനീക്കങ്ങൾ.
എൻ.ജി.ഒ യൂനിയൻ സമ്മേളനം നടക്കുന്ന ഒാഡിറ്റോറിയവും പരിസരവും കനത്ത പരിശോധനക്ക് ഇന്നലെ വിധേയമാക്കി. ഹർത്താലുകൾ പ്രഖ്യാപിക്കുേമ്പാൾ പരിപാടികൾ മാറ്റിവെക്കുന്ന പതിവുതെറ്റിച്ചാണ് മുഖ്യമന്ത്രിയെ മുന്നിൽനിർത്തി എൻ.ജി.ഒ യൂനിയൻ സമ്മേളനനടപടിയുമായി മുേന്നാട്ടുപോകുന്നത്. ഇന്നലെ സമ്മേളന പതാക ഉയർത്തൽ നടന്നിരുന്നു. സമ്മേളനത്തിലേക്കുള്ള പ്രതിനിധികൾ ഇന്നലെ രാത്രിയോടെ കണ്ണൂരിലെത്തിയിരുന്നു. ഇവർ താമസസ്ഥലത്തുനിന്ന് സമ്മേളനഹാളിലേക്ക് എത്തുന്ന നഗരവീഥിയിൽ ഹർത്താലനുകൂലികൾ കൂടിക്കുഴയുേമ്പാഴുണ്ടാകുന്ന പ്രശ്നമാണ് പൊലീസിന് തലവേദന. സമ്മേളന ഹാളിലേക്ക് മുഖ്യമന്ത്രിയെ എത്തിക്കുന്നതിനുള്ള വൻ വാഹനവ്യൂഹ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.