മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സി.പി.എം-ആർ.എസ്.എസ് ചർച്ച നടന്നിട്ടുണ്ടോ? -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശ്രീ എമ്മിെൻറ യോഗാകേന്ദ്രത്തിന് തിരുവനന്തപുരം ആക്കുളത്ത് ഭൂമി നൽകിയത് സി.പി.എം-ആർ.എസ്.എസ് ബാന്ധവത്തിന് വഴി തുറന്നതിനുള്ള ഉപകാരസ്മരണയാണെന്ന് യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സി.പി.എം-ആർ.എസ്.എസ് ചർച്ച നടന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുന്നണിയോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യെപ്പട്ടു.
ശ്രീ എം എന്ന ഒരു സ്വാമിക്ക് തലസ്ഥാനത്ത് നാലേക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കിയതിൽ നിഗൂഢതയുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന് ഇടനിലക്കാരനായി നിന്നത് ശ്രീ എം ആണ്. അക്കാര്യം ഇപ്പോൾ സി.പി.എം നേതാക്കളും സമ്മതിച്ചുകഴിഞ്ഞു. സാധാരണ ഇവിടെ എന്തെങ്കിലും സംഭാവന നല്‍കിയവര്‍ക്കാണ് ഭൂമി അനുവദിക്കുന്നത്.
എന്നാല്‍, ഈ ശ്രീ എം എന്ന സ്വാമി ഇവിടെ നേരത്തേ പ്രവര്‍ത്തിക്കുകയോ സമൂഹത്തിന് എന്തെങ്കിലും സംഭാവന നല്‍കുകയോ ചെയ്തിട്ടില്ല. ഇതിലൂടെ ആര്‍.എസ്.എസ്-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുവന്നത്. അവർക്കിടയിലെ അന്തര്‍ധാര സംബന്ധിച്ച് നേരത്തേ യു.ഡി.എഫ് പ്രകടിപ്പിച്ച ആശങ്ക നിഷേധിക്കാന്‍ സി.പി.എം ഇതേവരെ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.