സി.പി.എമ്മും സി.പി.െഎയും അധികനാൾ ഒരുമിച്ച് പോകില്ല -ഹസൻ
text_fields
കൊച്ചി: സി.പി.എമ്മിനും സി.പി.ഐക്കും ഇനി എത്രനാൾ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നതിൽ സംശയമുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ പ്രധാന ഘടക കക്ഷിയായ സി.പി.ഐ കടുത്ത നിലപാടെടുത്തിട്ടും അഴിമതിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
മന്ത്രിസഭയോഗത്തിൽനിന്ന് വിട്ടുനിന്ന സി.പി.ഐ നിലപാട് അസാധാരണമാണെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നു. സി.പി.ഐ മുഖപത്രത്തിൽ അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യത്തെക്കുറിച്ച് കാനം രാജേന്ദ്രൻ മുഖപ്രസംഗം എഴുതി. സി.പി.ഐയുടെ നിലപാടാണ് തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത്. രാഷ്ട്രീയ അടിത്തറ ഇളകിയ എൽ.ഡി.ഫ് പിരിച്ചു വിടണമെന്ന് എം.എം. ഹസൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കായി ഹൈകോടതിയില്‍ അഡ്വ. വിവേക് തന്‍ഖ ഹാജരായത് ഹൈകമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.