‘ക്രെഡിറ്റ് എെൻറ മാത്രമല്ല, എല്ലാവർക്കും നന്ദി’
text_fieldsകൊച്ചി: നീണ്ട അഞ്ചര മണിക്കൂറിനിടെ കാസർകോട് ഉദുമ മുക്കുന്നത്ത് ദേലി വീട്ടിൽ ഹസൻ നന് നായൊന്ന് ശ്വാസമെടുത്തത് താൻ വളയം പിടിച്ച ആംബുലൻസ് കൊച്ചി അമൃത ആശുപത്രിയുടെ മുൻവ ശത്ത് ബ്രേക്കിട്ടപ്പോഴാണ്. അപ്പോൾ ആ കണ്ണുകളിൽ ആത്മസംതൃപ്തിയുടെ വേലിയേറ്റമുണ്ടായ ിരുന്നു. ഇതാദ്യമായല്ല സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഉദുമ മുക്കുന്നത് ത് ശാഖാ കമ്മിറ്റിയുടെ ആംബുലൻസ് ഡ്രൈവറായ ഹസൻ ഇത്തരമൊരു സംരംഭത്തിൽ പ്രധാനിയാവുന് നത്. കഴിഞ്ഞ വർഷം ഇബ്രാഹീം എന്ന രോഗിയെ മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ആംബു ലൻസിൽ എട്ടുമണിക്കൂർകൊണ്ട് എത്തിച്ചിരുന്നു.
ചൊവ്വാഴ്ച അഞ്ചേകാൽ മണിക്കൂർ കൊണ ്ടാണ് ഈ 33കാരൻ ചോരക്കുഞ്ഞിനെയും പ്രാർഥനയും തേങ്ങലുമായി നിമിഷങ്ങൾ തള്ളി നീക്കിയ മാതാപിതാക്കളെയും മംഗളൂരുവിൽനിന്ന് കൊച്ചിയിൽ എത്തിച്ചത്. ദൗത്യം ഭംഗിയായി പൂർത്തിയാക്കിയതിെൻറ ക്രെഡിറ്റ് തനിക്കുമാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം പറയുന്നു. ‘‘ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനിലെ സുഹൃത്തുക്കൾ, പൊലീസുകാർ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എല്ലാവരും കൂടെനിന്നു. ദൈവകാരുണ്യവുമുണ്ടായിരുന്നു. ആ കുട്ടിയുടെ ഭാഗ്യവും നാട്ടുകാരുടെ പ്രാർഥനയും സഹകരണവും കൊണ്ടാണ് കുഴപ്പങ്ങളൊന്നും കൂടാതെ എത്താനായത്. ഒപ്പം നിന്ന എല്ലാവർക്കും നന്ദി’’. ഒറ്റ ദിവസം കൊണ്ട് ആയിരക്കണക്കിനാളുകളുടെ ൈകയടിയും സല്യൂട്ടും നേടി സമൂഹമാധ്യമങ്ങളിലും മറ്റും താരമായിരിക്കുകയാണ് ഇദ്ദേഹം.
നീണ്ട മണിക്കൂറുകൾക്കിടയിൽ മലപ്പുറം കോട്ടക്കലിനടുത്ത് ഇന്ധനം നിറക്കാൻ വളരെ കുറച്ചുസമയം മാത്രമാണ് വണ്ടി നിർത്തിയത്. മലപ്പുറം, തൃശൂർ അതിർത്തി പ്രദേശങ്ങളിൽവെച്ച് കുട്ടിയെ ശ്രീചിത്രക്കുപകരം അമൃതയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയും ആശയക്കുഴപ്പവുമുണ്ടായി. തൃശൂർ ജില്ലാതിർത്തി കടന്നപ്പോഴാണ് അമൃതയിലേക്കുതന്നെയെന്ന തീരുമാനമുണ്ടായത്. അപൂർവം സ്ഥലങ്ങളിൽ ഒന്നോ രണ്ടോ വണ്ടികൾ മുന്നിലുണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു തടസ്സവും ദൗത്യത്തിനിടെ നേരിടേണ്ടി വന്നില്ല.
കുട്ടിയുടെ മാതാപിതാക്കളെ കൂടാതെ സഹായി ഉണ്ണി, നഴ്സ് ഷിജോ എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. ദേലി അബ്ദുല്ലക്കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനായ ഹസൻ എട്ടുവർഷമായി ആംബുലൻസ് ഓടിക്കുന്നു. ഭാര്യ: ഷഹർബാനു. രണ്ടര വയസ്സുള്ള മുഹമ്മദ് ഹാസിൻ മകനാണ്.
മുന്നിൽ നിന്ന് സി.പി.ടി കേരള
സി.കെ. നാസർ കാഞ്ഞങ്ങാട് എന്ന സാമൂഹികപ്രവർത്തകൻ തുടക്കമിട്ട ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി നാസര്‍ വാട്ട്സ് ആപ്പിലൂടെ 2016 നവംബര്‍ 26 നാണ് സംഘടനക്ക് തുടക്കം കുറിച്ചത്. ആശയത്തിന് പിന്തുണയുമായി ഏറെ പേർ എത്തിയപ്പോൾ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി 30000ൽ പരം അംഗങ്ങളുള്ള സംഘടനയായി.
2017 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 14 ജില്ല കമ്മിറ്റികളും,അവക്ക് കീഴെ മണ്ഡലം കമ്മിറ്റികളും രൂപവത്കരിച്ച സംഘടനക്ക് 9 വനിത വാട്സ് ആപ്ഗ്രൂപ് ഉള്‍പ്പെടെ 150 ലധികം ഗ്രൂപ്പുകള്‍ ഉണ്ട്. വീട് വിട്ട് ഇറങ്ങിയ 310 ലധികം കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കാനും അക്രമത്തിനിരയായ നിരവധി കുട്ടികളുടെ സംരക്ഷണത്തിന് സജീവമായി ഇടപെടാനും സംഘടനക്ക് കഴിഞ്ഞിട്ടണ്ട്. പോക്സോ നിയമങ്ങളെക്കുറിച്ചും കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയും ബോധവൽകരണത്തിലും സംഘടന സജീവമാണ്.
ചർച്ചയായി എയർ ആംബുലൻസ്
സാമൂഹിക മാധ്യമങ്ങളിൽ കുഞ്ഞിനെ രക്ഷിക്കാൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ ശ്രമങ്ങൾ തുടരുേമ്പാഴും മറ്റൊരു ചർച്ചയും സജീവമായിരുന്നു. എയർ ആംബുലൻസ് ഉപയോഗിക്കാത്തതിനെ കുറിച്ചും കേരളത്തിന് സ്വന്തം ആംബുലൻസ് ഇല്ലാത്തതിനെ കുറിച്ചും ചർച്ച തുടർന്നു. മർദം സഹിക്കാൻ കുഞ്ഞിന് കഴിയില്ലെന്നതിനാലാണ് എയർ ആംബുലൻസ് ഉപയോഗിക്കാത്തതെന്ന് ചില ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അപ്പോഴൂം എയർ ആംബുലൻസ് സ്വന്തമാക്കുന്നതിനെപ്പറ്റി ചർച്ച തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.