തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ ഹാഷിഷ് ഒായിൽ വേട്ട; അഞ്ചുപേർ എക്‌സൈസ് പിടിയിൽ. 13 പായ്ക്കറ്റുകളിലായി സൂക് ഷിച്ചിരുന്ന അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഒായിലാണ് പിടികൂടിയത്. ആറ് മാസത്ത ിനുള്ളിൽ 45 കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് എക്‌സൈസ് തലസ്ഥാനത്തുനിന്ന് പിടികൂടിയതെന്ന് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആക്കുളം ഭാഗത്തുനിന്നാണ് വാഹനത്തിൽ കടത്തുകയായിരുന്ന ഒായിൽ എക്‌സൈസ് സർക്കി ൾ ഇൻസ്‌പെക്ടർ ടി. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി സ്വദേശികളായ അനിൽകുമാർ, ബാബു ആന്ധ്രപ്രദേശ് സ്വദേശി റാംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീക്ക്, ഷാജൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നോവ കാറിൽ മയക്കുമരുന്നുമായി ഒരുസംഘം എത്തുെന്നന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കവെ എത്തിയ വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് മുന്നിൽ പിന്തുടർന്നെത്തി എക്‌സൈസ് സംഘം വാഹനം തടഞ്ഞു. ഇന്നോവയുടെ ഡോർ പാനലിന് ഉള്ളിലാക്കിയ നിലയിലാണ് 13 കവറുകൾ കണ്ടെത്തിയത്. പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ചിട്ടുള്ള 8,40,000 രൂപയും കണ്ടെടുത്തു.
ആന്ധ്രപ്രദേശിൽനിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ മാലദ്വീപിലേക്ക് കടത്താനാണ് സംഘം ലക്ഷ്യമിട്ടതെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം അടുത്തിടെയായി മയക്കുമരുന്ന് കടത്തിെൻറ ഇടനാഴിയായി മാറിയിരിക്കുെന്നന്ന വിലയിരുത്തലും എക്‌സൈസ് സംഘം നടത്തുന്നു. മയക്കുമരുന്ന് സംഘങ്ങൾ കൂടുതൽ ശക്തിയാർജിെച്ചന്നും എളുപ്പത്തിൽ പണമുണ്ടാക്കാനാകുമെന്ന് കരുതി നിരവധിപേർ ഇപ്പോൾ ഇൗ സംഘങ്ങളിലേക്ക് എത്തുന്നുണ്ടെന്നും എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സർക്കിൾ ഓഫിസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് റാവു, അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ, പ്രിവൻറിവ് ഓഫിസർമാരായ ദീപുകുട്ടൻ, സന്തോഷ് കുമാർ, സുനിൽ രാജ്, ബൈജു സിവിൽ എക്‌സൈസ് ഓഫിസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതുസംബന്ധിച്ച അന്വേഷണം തുടരുമെന്നും എക്‌സൈസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.