കൊട്ടാരക്കര: കുത്തക പൊളിച്ച് ഹാട്രിക് നേടി പി. അയിഷപോറ്റി
text_fields2016 ൽ എൽ.ഡി.എഫ് ജില്ലയിലെ മുഴുവൻ മണ്ഡലവും നേടിയപ്പോൾ ഭൂരിപക്ഷത്തിൽ മുന്നിലെത്തിയത് കൊട്ടാരക്കരയാണ്. സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ പി. അയിഷ പോറ്റി 42,632 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചുകയറിയത്.
കോൺഗ്രസിലെ സവിൻ സത്യനായിരുന്നു മുഖ്യ എതിരാളി. 2006 ൽ ആർ. ബാലകൃഷ്ണപിള്ളയിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഓരോന്നിലും ഭൂരിപക്ഷം വർധിപ്പിച്ചാണ് തിളക്കം വർധിപ്പിച്ചത്. 2016 ൽ ഭൂരിപക്ഷം വർധിക്കാനുള്ള കാരണങ്ങളിലൊന്നും കേരള കോൺഗ്രസ് - ബി ഇടതിനൊപ്പം ചേർന്നതാണ്.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര നഗരസഭയും എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ അഞ്ചു തവണ ഇടതുപക്ഷം വിജയിച്ചു.
1977 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചു. കൊട്ടാരക്കര എന്നാല്‍ ബാലകൃഷ്ണപിള്ള എന്ന അർഥമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. 2006 ൽ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയ സി.പി.എം ആർ. ബാലകൃഷ്ണപിള്ളയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. 2011 ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ഇ. ചന്ദ്രശേഖരൻ നായരാണ് മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസിലെ കെ. രാമചന്ദ്രൻ നായരെയാണ് പരാജയപ്പെടുത്തിയത്. 1960 ലെ തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ നായരെ പി.എസ്.പിയിലെ ദാമോദരൻ പോറ്റി തോൽപിച്ചു.
1965 ൽ വീണ്ടും ചന്ദ്രശേഖരൻ നായർ മത്സരത്തിനിറങ്ങിയെങ്കിലും കേരള കോൺഗ്രസ് സ്ഥാനാർഥിയായെത്തിയ ആർ. ബാലകൃഷ്ണപിള്ള വിജയം നേടി. എന്നാൽ, 1967 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബാലകൃഷ്ണപിള്ളയെ ചന്ദ്രശേഖരൻ നായർ തോൽപിച്ചു.
1969-70 കാലയളവിൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോനുവേണ്ടി ചന്ദ്രശേഖരൻ നായർ മാറിക്കൊടുത്തതോടെ 1970 ഏപ്രിലിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. 1970ൽ പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനായിരുന്നു വിജയം. ബാലകൃഷ്ണപിള്ളയെയാണ് മറികടന്നത്.
1977ൽ വീണ്ടും ഇരുവരും ഏറ്റുമുട്ടിയപ്പോൾ ആർ. ബാലകൃഷ്ണപിള്ള പകരം വീട്ടി. പിന്നീട്, കൊട്ടാരക്കരയെന്നാൽ ബാലകൃഷ്ണപിള്ള എന്ന നിലയിലേക്ക് മാറി. 1980,1982,1987,1991, 1996, 2001 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയമറിയാതെ മുന്നേറി. 2006 ൽ അയിഷ പോറ്റിയാണ് ബാലകൃഷ്ണപിള്ളയുടെ കുതിപ്പിനു തടയിട്ടത്.
12,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം വർധിക്കുകയായിരുന്നു. 2011ൽ കേരള കോൺഗ്രസ്- ബിയിലെ ഡോ.എൻ. മുരളിയെ 20,592 വോട്ടുകൾക്കാണ് അയിഷ പോറ്റി പരാജയപ്പെടുത്തിയത്.
ആകെ വോട്ടർമാർ - 197374
പുരുഷൻ-93329,
സ്ത്രീ - 104044
ട്രാൻസ്ജെൻഡർ - ഒന്ന്
മണ്ഡലത്തിെല എം.എൽ.എമാർ ഇതുവരെ
1957 - ഇ. ചന്ദ്രശേഖരൻ നായർ
(സി.പി.ഐ)
1960 - ദാമോദരൻ പോറ്റി
(പി.എസ്.പി)
1965 - ആർ. ബാലകൃഷ്ണപിള്ള (കെ.സി)
1967 - ഇ. ചന്ദ്രശേഖരൻ നായർ
(സി.പി.ഐ)
1970 -സി. അച്യുത മേനോൻ
(സി.പി.ഐ) -ഉപതെരഞ്ഞടുപ്പ്
1970 - കൊട്ടറ ഗോപാലകൃഷ്ണൻ (ഐ.എൻ.സി)
1977 - ആർ. ബാലകൃഷ്ണപിള്ള (കെ.സി)
1980 - ആർ. ബാലകൃഷ്ണപിള്ള (കെ.സി)
1982 - ആർ. ബാലകൃഷ്ണപിള്ള (കെ.സി)
1987 - ആർ. ബാലകൃഷ്ണപിള്ള (കെ.സി)
1991 - ആർ. ബാലകൃഷ്ണപിള്ള
(സ്വത.)
1996 - ആർ. ബാലകൃഷ്ണപിള്ള
(കെ.സി - ബി)
2001 - ആർ. ബാലകൃഷ്ണപിള്ള
(കെ.സി - ബി)
2006 - പി. അയിഷപോറ്റി
(സി.പി.എം)
2011 - പി. അയിഷപോറ്റി
(സി.പി.എം)
2016 - പി. അയിഷപോറ്റി
(സി.പി.എം)
2016 നിയമസഭ
പി. അയിഷപോറ്റി
(സി.പി.എം) - 83443
സവിൻ സത്യൻ
(ഐ.എൻ.സി) - 40811
രാജേശ്വരി രാജേന്ദ്രൻ
(ബി.ജെ.പി) - 24062
ഭൂരിപക്ഷം - 42632
2019 ലോക്സഭ
യു.ഡി.എഫ് - 62998
(ലീഡ് - 2754)
എൽ.ഡി.എഫ് - 60244
എൻ.ഡി.എ - 19091
2020 തദ്ദേശീയം
എൽ.ഡി.എഫ് - 62516
(ലീഡ് - 14848)
യു.ഡി.എഫ് - 47668
എൻ.ഡി.എ - 35892
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.