മരണഭൂമിയിൽ വിദ്വേഷ കമൻറുകളുമായി സോഷ്യൽമീഡിയ കഴുകൻമാർ
text_fieldsതിരുവനന്തപുരം: രണ്ട് ദുരന്തങ്ങളിലായി സംസ്ഥാനത്ത് അമ്പതോളം ജീവൻ പൊലിഞ്ഞ ദിവസമായിരുന്നു ഇന്നലെ. കോവിഡും പേമാരിയും വകവെക്കാതെ രക്ഷാപ്രവർത്തനത്തിനായി പാതിരാത്രിയും നന്മമനസ്സുകൾ ഇറങ്ങിപ്പുറപ്പെട്ട ദിനം. അതിലുപരി, ദുരന്തവ്യാപ്തി കുറയാൻ നാെടാന്നാകെ പ്രാർത്ഥനാനിരതരായ നേരം. എന്നാൽ, ഇൗ സമയത്തും ചില കഴുകൻമാർ സോഷ്യൽ മീഡിയയിൽ വട്ടമിട്ടുപറക്കുകയായിരുന്നു; മരിച്ചവരുടെ ജാതിയും മതവും രാഷ്ട്രീയവും തിരഞ്ഞ് ആഹ്ലാദം പങ്കിടാൻ.
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി വിദ്വേഷ കമൻറുകളാണ് എഫ്.ബിയിലും ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടത്. 'വിമാനം എയറിൽ വെച്ച് െപാട്ടിച്ചിതറിയാൽ നല്ല രസമായേനേ' എന്നാണ് ഒരാളുടെ കമൻറ്. മരിച്ചവർ സ്വർണം കടത്തുന്നവരായിരിക്കുമെന്നും ഇനിയും ദുരന്തങ്ങൾ ഉണ്ടായേക്കാമെന്നും ചിലർ പറയുന്നു.
പിണറായി മുഖ്യമന്ത്രിയായതുകൊണ്ടാണ് രാജമലയിലെ ഉരുൾപൊട്ടലും കരപ്പൂരിലെ വിമാനദുരന്തവും സംഭവിച്ചതെന്നാണ് ചിലരുടെ നിരീക്ഷണം. രാമക്ഷേത്ര നിർമാണത്തെ അനുകൂലിക്കാത്ത ജിഹാദികേന്ദ്രമായ കേരളത്തിന് ഇനി എന്തെല്ലാം സംഭവിക്കാനുണ്ടെന്നും കമൻറുണ്ട്. എത്ര സുഡാപ്പികൾ മരിച്ചുവെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് ഒരാളും അപകകടത്തിൽപെട്ട സംഘികളെ രക്ഷിക്കരുതെന്ന് മറ്റൊരാളും എഫ്.ബിയിൽ എഴുതിയിട്ടുണ്ട്.
മാധ്യമങ്ങളുടെ േഫസ്ബുക്ക് വാർത്തകൾക്ക് ചുവട്ടിലും സ്വന്തം വാളിലും ഒരുമടിയും കൂടാതെയാണ് ഇൗ വിദ്വേഷപ്രചരണം
തോരാമഴയിലും സഹജീവികളുടെ പ്രാണൻ രക്ഷിക്കാനും രക്തം നൽകാനും ഉറക്കമൊഴിഞ്ഞ് പ്രയത്നിച്ച മനുഷ്യരെകുറിച്ച് നാടൊട്ടുക്കും അഭിമാനിക്കുേമ്പാഴാണ് ഇത്തരം വൃത്തികെട്ട അഭിപ്രായപ്രകടനങ്ങൾ ചിലരിൽനിന്നും ഉയർന്നത്. സംഘ്പരിവാർ അനുകൂല അക്കൗണ്ടുകളിൽനിന്നാണ് വിദ്വേഷപ്രചരണം ഭൂരിഭാഗവും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.