കലക്ട്രേറ്റ് മാര്‍ച്ച് ചിത്രം പ്രദർശിപ്പിച്ച് വിദ്വേഷ പ്രചാരണം; കേരള മുസ്ലിം ജമാഅത്ത് പരാതി നല്‍കി
text_fieldsമലപ്പുറം: സിറാജ് ദിന പത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ എന്ന യുവ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും തെളിവുകളെല്ലാം ഓരോന്നായി നശിപ്പിക്കാന്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത ഈ കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമനെ മജിസ്റ്റീരിയല്‍ അധികാരത്തോടെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിന്റെ ചിത്രങ്ങളുപയോഗിച്ച് തെറ്റായി പ്രചരണം നടത്തുന്നതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. മതവിദ്വേഷവും സമുദായങ്ങള്‍ തമ്മില്‍ ബോധപൂര്‍വ്വ സംഘര്‍ഷവും സൃഷ്ടിക്കാനായി തെറ്റായി പ്രചരിപ്പിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ജില്ലാ പൊലീസ് മേധാവിക്കു പുറമെ ചീഫ് സെക്രട്ടറി, ഡി. ജി. പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. സാമുദായിക സൗഹാർദ്ദത്തിന് രാജ്യത്തിന് തന്നെ മാതൃകയായ മലപ്പുറം ജില്ലയിലെ മുഴുവൻ ജനങ്ങളെയും അപഹസിക്കുന്നതും ഛിദ്രതയുണ്ടാക്കാൻ കാരണമാകുന്ന ഈ നീചകൃത്യം നടത്തുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ടു കൂടിയാണ് പരാതി. വർഗീയ ധ്രൂവീകണവും വിദ്വേഷവും പരത്തുന്ന യോഗി ആഥിത്യനാഥ് ദി ഫ്യൂച്ചര്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന എന്ന ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും ആഗസ്റ്റ് ഒന്നിന് വൈകുന്നേരം 4.26ന് പോസ്റ്റിയിക്കുന്നത്.
ഇത്തരം തല്‍പര കക്ഷികള്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് ഫേസ് ബുക്കില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായത് ചെയ്യണമെന്നും ജനറല്‍ സെക്രട്ടറി പി. എം മുസ്തഫ കോഡൂർ ,നിയമ കാര്യ സെക്രട്ടറി എ. അലിയാര്‍, ജില്ലാ കമ്മിറ്റി അംഗം പി. സുബൈര്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ നേരില്‍ കണ്ട് പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.