വനിത കമീഷൻ അധ്യക്ഷക്കെതിരായ കത്തുകൾ ഡി.ജി.പിക്ക് കൈമാറി
text_fieldsതിരുവനന്തപുരം: വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ മോശം പരാമർശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകൾ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. നടിക്കെതിരായ പരാമർശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്താവനകൾ നടത്തിയ സംഭവത്തിൽ പി.സി. ജോർജ് എം.എൽ.എക്കെതിരെ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് വനിത കമീഷൻ അധ്യക്ഷയുടെ പേരിൽ കത്തുകളും മനുഷ്യവിസർജ്യവും തപാലിൽ വന്നത്. വ്യാജപേരുകളിലുള്ളതാണ് കത്തുകൾ. വനിത കമീഷൻ അധ്യക്ഷക്ക് ഉൗമക്കത്ത് ലഭിച്ചത് ഗൗരവമായി തന്നെ പരിഗണിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏതെങ്കിലും പ്രകോപനത്തിനോ ഭീഷണിക്കോ വഴങ്ങുന്ന സാഹചര്യം ഒരിക്കലുമില്ലെന്ന് എം.സി. ജോസഫൈൻ പറഞ്ഞു. നിയമപ്രകാരം കമീഷെൻറ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. വനിതകൾക്കുവേണ്ടി സ്ഥാപിതമായ സ്ഥാപനം അതിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കില്ല. പി.സി. ജോർജിനെതിരെ കേസെടുത്ത വിവരം യഥാസമയം സ്പീക്കറെ അറിയിെച്ചങ്കിലും നിയമസഭ സമ്മേളനവും തുടർന്ന് എം.എൽ.എ വിദേശത്തായിരുന്നതും കാരണം അദ്ദേഹത്തിെൻറ വിശദീകരണം തേടാനായില്ല.
എം.എൽ.എ തിരിച്ചെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് എത്രയും വേഗം രേഖപ്പെടുത്തും. അദ്ദേഹത്തിനെതിരെ സ്വമേധയ കേസെടുക്കാമെന്ന നിയമോപദേശം കമീഷെൻറ ലോ ഓഫിസറിൽനിന്നും സ്റ്റാൻഡിങ് കോൺസലിൽനിന്നും ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി ഡയറക്ടർ വി.യു. കുര്യാക്കോസിനെ ചുമതലപ്പെടുത്തിയത്. എം.എൽ.എയുടെ പ്രസ്താവനകളും അദ്ദേഹത്തിെൻറ വിശദീകരണവും വിശദമായി പരിശോധിച്ച് കമീഷൻ തുടർനടപടികൾ സ്വീകരിക്കും. എം.എൽ.എയുടെ പ്രസ്താവനകൾ വേദനിപ്പിെച്ചന്ന് അക്രമത്തിനിരയായ നടി പറഞ്ഞിരുെന്നന്ന് എം.സി. ജോസഫൈൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.