ബി.ജെ.പി സംഘടന സെക്രട്ടറിയെ പദവികളിൽ നിന്ന് നീക്കി
text_fieldsതൃശൂർ: ബി.ജെ.പി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥനെ പദവികളിൽ നിന്ന് നീക്കി. പാലക്കാട് മുതൽ കോട്ടയം വരെ ജില്ലകളുടെ ചുമതലയുള്ള സംഘടന സെക്രട്ടറിയാണ് കാശിനാഥൻ. കഴിഞ്ഞ ദിവസം ഉയർന്ന, മഹിള മോർച്ച നേതാവിന് മൊബൈൽ ഫോണിൽ സന്ദേശമയച്ച ആരോപണ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. വിവാദമായ മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ നടപടി നേരിട്ട നേതാവിനെതിരെ മൊഴി നല്കിയ സംഘടന സെക്രട്ടറിയാണ് കാശിനാഥൻ. എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവുമാണ്.
കാശിനാഥൻ തെൻറ ഭാര്യക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ചതായി മഹിള മോര്‍ച്ച നേതാവായ യുവതിയുടെ ഭര്‍ത്താവ് കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്കും ആർ.എസ്.എസ് നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടപടി. മധ്യകേരളത്തിലെ ജില്ലകളുടെ ചുമതലക്കാരനായ ഇദ്ദേഹത്തിെൻറ ശല്യം സഹിക്കാനാവാതെയാണേത്ര മഹിള മോര്‍ച്ച നേതാവിെൻറ ഭര്‍ത്താവ് പരാതി നല്‍കിയത്.
വി. മുരളീധരന് പക്ഷക്കാരനായ കാശിനാഥൻ സമീപകാലത്ത് അവരുമായി ഇടഞ്ഞിരുന്നു. മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ട് ചോര്‍ച്ചയിൽ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു വി.വി. രാജേഷിനെതിരെ നടപടി വന്നത്. ഇതിന് പിന്നാലെയാണ് അശ്ലീല സന്ദേശ വിവാദം ഉയരുന്നത്. മൊഴി നല്‍കിയതിലുള്ള പ്രതികാരമായാണ് കാശിനാഥനെതിെര നടപടിെയടുത്തതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.