ചെഗുവേര കശ്മലന്‍, മുരളി കോപ്പിയടിക്കുട്ടന്‍ -എ.എന്‍. രാധാകൃഷ്ണൻ
text_fieldsപേരാമ്പ്ര: എം.ടിക്കും കമലിനുമെതിരെ വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പ്രകോപനം തുടരുന്നു. ചെ ഗുവേരയെ കശ്മലനെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എയെ കോപ്പിയടിക്കുട്ടന്‍ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ച്. ബി.ജെ.പിയുടെ ഉത്തരമേഖലാ പ്രചാരണ ജാഥക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തിലാണ് ജാഥാ ലീഡര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.
നിരപരാധികളെ കൊന്നൊടുക്കിയ ചെ ഗുവേരയുടെ ഫോട്ടോ കേരളത്തിലെ ഗ്രാമങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐക്കാരെക്കൊണ്ടുതന്നെ ഈ കശ്മലന്‍െറ ഫോട്ടോകള്‍ എടുത്തുമാറ്റിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
തനിക്കെതിരെ കെ. മുരളീധരന്‍ ഫേസ്ബുക്കിലെഴുതിയത് കോപ്പിയടിച്ചതാണ്. 2015 നവംബര്‍ മൂന്നിന് നസ്റുദ്ദീന്‍ എന്നൊരാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമല്‍ എന്നുകൂടി കൂട്ടിച്ചേര്‍ക്കുക മാത്രമാണ് മുരളി ചെയ്തത്. കിങ്ങിണിക്കുട്ടന്‍ ഇപ്പോള്‍ കോപ്പിയടിക്കുട്ടന്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കോടിയേരി ബാലകൃഷ്ണനോട് സംവാദത്തിന് തയാറാണെന്നും തെമ്മാടികളും പിടിച്ചുപറിക്കാരും നയിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
എ.എന്‍. രാധാകൃഷ്ണന്‍േറത് പാര്‍ട്ടിയുടെ അഭിപ്രായമല്ല –കുമ്മനം
മലപ്പുറം: സംവിധായകന്‍ കമലിനെതിരായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമല്ളെന്ന് ബി.ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജേശഖരന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന പ്രചാരണ യാത്രയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഐ.എ.എസ് ഓഫിസര്‍മാരെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും ഇത് ഭരണ സ്തംഭനത്തിനിടയാക്കുമെന്നും കുമ്മനം പറഞ്ഞു. ബാങ്കുകളില്‍ ആവശ്യത്തിന് പണമത്തെുന്നതോടെ നോട്ട് പിന്‍വലിച്ചതിന്‍െറ ഗുണം ശരിക്കും ജനത്തിന് കിട്ടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.