പ്രവാചകനിന്ദ: കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് സമസ്ത
text_fieldsകോഴിക്കോട്: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാരുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണകക്ഷി നേതാക്കളുടെ പ്രസ്താവനയായതു കൊണ്ട് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. പ്രവാചകനിന്ദ നടത്തിയവർക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്നും നിരന്തരം ഉണ്ടാകുന്ന പ്രവാചകനിന്ദയും മതവിദ്വേഷ പ്രചാരണവും തടയാൻ കർശന നടപടി സ്വീകരിക്കണം. ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമ അടക്കമുള്ളവരുടെ പ്രസ്താവന അത്യന്തികം അപലപനീയമാണ്.
കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുള്ളവരിൽ നിന്ന് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ വരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. വിഷയത്തിൽ പാർട്ടി നടപടി മാത്രമല്ല വേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.