സമൂഹ മാധ്യമം വഴി അശ്ലീല പരാമർശം നടത്തിയെന്ന്; ശ്രീലക്ഷ്മി അറക്കലിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ പരാതി
text_fieldsതിരുവനന്തപുരം: അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത സംഘത്തിലെ ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി. സമൂഹ മാധ്യമങ്ങളിൽ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ക വിഡിയോകൾ സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമർശങ്ങൾ ഉണ്ടെന്നാണ് സൈബർ പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
ഫേസ്ബുക്ക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് എടുക്കുന്നത് അടക്കം തുടർനടപടികൾ തീരുമാനിക്കൂവെന്ന് സൈബർ പൊലീസ് ഡിവൈ.എസ്.പി മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, യൂട്യൂബർമാരായ വിജയ് പി. നായർക്കും ശാന്തിവിള ദിനേശിനും എതിരായ പരാതികളിൽ ഭാഗ്യലക്ഷ്മി ഡിജിറ്റൽ തെളിവുകൾ കൈമാറി. രണ്ടു ദിവസം നീണ്ട മൊഴിയെടുക്കലിലാണ് തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയത്. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ വിജയ് നായർക്കെതിരെയും സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.
അധിക്ഷേപകരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദിച്ചിരുന്നു. ഫേസ്ബുക്കിൽ ലൈവ് ഇട്ടായിരുന്നു മർദനം. വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കവർച്ചശ്രമം, അസഭ്യം പറയൽ, അതിക്രമിച്ചു കയറുക, സംഘം ചേർന്ന് മർദിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.