വിദ്വേഷ പ്രസംഗം: ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി; തള്ളിപ്പറഞ്ഞ് ഷാഫി പറമ്പിൽ
text_fieldsവിദ്വേഷ പ്രസംഗം നടത്തിയ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്തെത്തിയത് വിവാദമായി. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും പരാമര്‍ശത്തിന്‍റെ പേരില്‍ ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാട്.
വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സി.പി.എമ്മും ബി.ജെ.പിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഷാഫി പറമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നിലപാടിെന തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ് നിലപാട് അതിന്‍റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്‍റെ പ്രസിഡന്‍റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ് നിലപാടല്ല.സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ് പിന്തുണയുണ്ടാവില്ല.അതിനെ ശക്തമായി എതിർക്കുമെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.
ലവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന.ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
മത സ്പർധയുണ്ടാക്കുന്ന ബിഷപ്പിന്‍റെ പ്രസ്താവന വിവാദമായതോടെ പരാതിയുമായി എസ്.ഐ.ഒ രംഗത്തെത്തി. ബിഷപ്പിനെതിരെ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.