നടിക്കെതിരായ പരാമർശം: ജോർജിന്‍റെ മൊഴിയെടുക്കാൻ വനിതാ കമീഷന് അനുമതി
text_fieldsതിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്‍റെ മൊഴി രേഖപ്പെടുത്താൻ സംസ്ഥാന വനിതാ കമീഷന് നിയമസഭാ സ്പീക്കർ അനുമതി നൽകി. സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയും എം.എൽ.എയുടെ മൊഴി രേഖപ്പെടുത്താൻ അനുവാദം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയുമായിരുന്നു.
നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വനിതാ കമീഷനെ അറിയിക്കുകയായിരുന്നു. കമീഷനെയും അധ്യക്ഷയെയും അപമാനിക്കുന്ന വിധം എം.എൽ.എ നടത്തുന്ന പരാമർശങ്ങളിലുള്ള അതൃപ്തിയും കമീഷൻ സ്പീക്കറെ രേഖാമൂലം അറിയിച്ചു.
ഈ പ്രശ്നത്തിൽ നടപടി വേണമെന്നും സഭാതലത്തിൽ പരാമർശിക്കണമെന്നും കമീഷൻ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. വനിതാ കമീഷൻ ഡയറക്ടർ ആണ് ജോർജിന്‍റെ മൊഴിയെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.