നടിയുടെ പേര് വെളിപ്പെടുത്തൽ: പി.സി ജോർജ് എം.എൽ.എക്കെതിരെ കേസ്
text_fieldsനെടുമ്പാശ്ശേരി: പീഡനത്തിനിരയായ ചലച്ചിത്ര നടിയെ തിരിച്ചറിയുന്ന രീതിയിൽ പ്രസ്താവന നടത്തിയതിന് പി.സി. ജോർജ് എം.എൽ.എക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. െഎ.പി.സി 208 എ വകുപ്പ് പ്രകാരമാണ് കേസ്. നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് േകസെടുത്തത്.
നിർഭയ കേസിലേതു പോലെ ആക്രമിക്കപ്പെട്ടെങ്കിൽ നടി പിറ്റേന്ന് ഷൂട്ടിങ്ങിന് പോയതെങ്ങനെ എന്നായിരുന്നു പരസ്യമായി പി.സി. ജോർജ് ചോദിച്ചത്. ഇതിനെതിരെ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതേതുടർന്ന് നടിയെ ആക്ഷേപിച്ചില്ലെന്നും പൊലീസിന്‍റെ വീഴ്ചയെകുറിച്ചാണ് പരാമര്‍ശിച്ചതെന്നും ഉള്ള വിശദീകരണവുമായി ജോർജ് രംഗത്തെത്തി.
ദിലീപിനെ ന്യായീകരിച്ചും നടിയെ വിമർശിച്ചുമുള്ള പരാമർശങ്ങൾ ജോർജിന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. താൻ ആത്മഹത്യ ചെയ്യണമായിരുന്നോ അതോ മാനസിക രോഗാശുപത്രിയിൽ ചികിത്സ തേടണമായിരുന്നോ എന്നും കത്തിൽ നടി ചോദിക്കുന്നുണ്ട്. നടനെ അനുകൂലിച്ച് പരസ്യമായി ജോർജ് രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
നടിയുടെ പേര് വെളിപ്പെടുത്തിയ നടൻ അജു വർഗീസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.