വിവാദ അഭിമുഖം: ക്രൈംബ്രാഞ്ച് സെൻകുമാറിന്‍റെ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ മൊഴിയെടുത്തു. ഞായറാഴ്ച ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറിെൻറ നേതൃത്വത്തിലാണ് സെൻകുമാറിെൻറ വീട്ടിലെത്തി മൊഴിയെടുത്തത്. വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന യാതൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ് പറഞ്ഞതെന്നും സെൻകുമാർ അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളുടെ കോപ്പി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറി.
റിപ്പോർട്ടർക്ക് അഭിമുഖം റെക്കോഡ് ചെയ്യാനുള്ള അനുമതി നൽകിയിരുന്നില്ല. തെൻറ സംഭാഷണങ്ങളിൽ പലതും വളച്ചൊടിക്കുകയായിരുന്നു. രാജ്യാന്തര ഭീകര സംഘടനയെക്കുറിച്ച് പറഞ്ഞ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും ഇതിൽ ഡി.ജി.പി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലേഖകനോട് പറഞ്ഞിരുന്നെന്നും സെൻകുമാർ പറഞ്ഞു. മൊഴിയെടുക്കൽ ഒരു മണിക്കൂറോളം നീണ്ടു. സെൻകുമാറിെൻറ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും അഭിമുഖം റെക്കോഡ് ചെയ്ത മൊൈബൽഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു.
വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് പരാതിക്കാരായ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് , കേരള കോൺഗ്രസ് സ്കറിയ തോമസ് കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.എച്ച്. ഹഫീസ് തുടങ്ങിയവരുടെ മൊഴിയും എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.