Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രശാന്ത്​ കിഷോർ...

പ്രശാന്ത്​ കിഷോർ പാർട്ടിയിൽ ചേരുന്നതിൽ വിരോധമില്ല -എ.എ.പി

text_fields
bookmark_border
prasanth-kishore
cancel

ന്യൂഡൽഹി: രാഷ്​ട്രീയ സ്​ട്രാറ്റജിസ്​റ്റ്​ പ്രശാന്ത്​ കിഷോറിന്​ പാർട്ടിയിൽ ചേരാമെന്ന്​ ആം ആദ്​മി. മുതിർന്ന നേതാവ്​ സഞ്​ജയ്​ സിങ്ങാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രശാന്ത്​ കിഷോറി​​െൻറ തന്ത്രങ്ങളും ഡൽഹിയിൽ അരവിന്ദ്​ കെജ്​രിവാളി​​െൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആം ആദ്​മി അദ്ദേഹത്തെ പാർട്ടിയിലേക്ക്​ ക്ഷണിച്ചത്​.

നേരത്തെ പ്രശാന്ത്​ കിഷോറി​നെ ജനതാദൾ യുണൈറ്റഡിൽ നിന്ന്​ പുറത്താക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസ്​താവനകളെ തുടർന്നായിരുന്നു പുറത്താക്കൽ. നിതീഷ്​ കുമാറുമായും ബി.ജെ.പിയുമായുമുള്ള ഭിന്നതകളാണ്​ പ്രശാന്ത്​ കിഷോറിന്​ പുറത്തേക്കുള്ള വഴി തുറന്നത്​.

അതേസമയം, ബീഹാറിൽ മഹാസഖ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രശാന്ത്​ കിഷോർ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്​. ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ രാം മഞ്ചി ആർ.എൽ.എസ്​.പി മേധാവി ഉപേന്ദ്ര കുശ്​വാല എന്നിവരുമായി പ്രശാന്ത്​ കിഷോർ ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prashant Kishoraapmalayalam newsindia news
News Summary - Have no objection if Prashant Kishor ji wants to join us’: AAP-India news
Next Story