മലപ്പുറം ജില്ലയിൽ 1.3 കോടിയുടെ കുഴൽപണം പിടികൂടി
text_fieldsപെരിന്തൽമണ്ണ/ചങ്ങരംകുളം: മലപ്പുറം ജില്ലയിൽ ഒാണപ്പുട, വളയംകുളം എന്നിവിടങ്ങളിൽ നിന്നായി ഒരുകോടി 30 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊളത്തൂർ^പുലാമന്തോൾ റോഡിലെ ഒാണപ്പുടയിൽ വെള്ളിയാഴ്ച രാവിലെ വാഹനപരിശോധനക്കിടെ 80 ലക്ഷത്തിെൻറ കുഴൽപണവുമായി രണ്ടു പേരാണ് പ്രത്യേക അന്വേഷണസംഘത്തിെൻറ പിടിയിലായത്.
മേലാറ്റൂർ ഉച്ചാരക്കടവ് പിലാെത്താടി ഷൗക്കത്തലി എന്ന കുഞ്ഞാപ്പ (27), മേലാറ്റൂർ പൂന്താവനം പള്ളിക്കാട് കുയിലൻതൊടി മുഹമ്മദ് റിയാസ് (30) എന്നിവെരയാണ് എ.എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. 80,80,000 രൂപയുടെ 2000െൻറ കറൻസികളാണ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. മുഖ്യവിതരണക്കാരായ ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെ പൂന്താവനം സ്വദേശി ഹാഫിക്കിെൻറ വീട്ടിൽ റെയ്ഡ് നടത്തി. ഇയാൾ ഒളിവിൽ പോയതായി അന്വേഷണസംഘം പറഞ്ഞു. വിതരണശൃംഖലയിലെ കുടുതൽ കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി പറഞ്ഞു. സംസ്ഥാനപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വളയംകുളത്ത് രേഖകളില്ലാതെ കടത്തിയ 49.66 ലക്ഷം രൂപയുമായി രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടിയത്. ചങ്ങരംകുളം ഒതളൂര്‍ സ്വദേശി കോതളങ്ങര അഷ്റഫ് (44), പുലാമന്തോള്‍ വളപുരം സ്വദേശി കൂട്ടപ്പിലാവില്‍ മുഹമ്മദ് ഷിയാസ് (31) എന്നിവരെയാണ് ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ എേട്ടാടെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയിലാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള എത്യോസ് കാറില്‍ നിന്ന് പണം പിടികൂടിയത്. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടികൂടിയത്. കൂടുതൽ അേന്വഷണം നടത്തിയാലേ പണത്തിെൻറ ഉറവിടം കണ്ടെത്താനാകൂവെന്ന് എസ്.ഐ പറഞ്ഞു. തുകയും പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്സ്മെൻറിന് കൈമാറും. സീനിയര്‍ സി.പി.ഒ ബൈജു, സി.പി.ഒമാരായ രതീഷ്, സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.