നഴ്സുമാരുടെ സമരം:തൽക്കാലം ഇടപെടാതെ ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തടഞ്ഞ ഉത്തരവ് പിൻവലിക്കണമെന്ന ഹരജിയിൽ ഹൈകോടതി തൽക്കാലം ഇടപെട്ടില്ല.
പ്രശ്നപരിഹാരത്തിന് ചർച്ച നടക്കുകയാണെന്ന സർക്കാറിെൻറ വിശദീകരണം കണക്കിലെടുത്ത് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ന്യായമായ ആവശ്യമുയർത്തിയാണ് സമരമെന്നും ഇത് തടയുന്നത് അവകാശങ്ങെള ഹനിക്കുന്നതാണെന്നും പിൻവലിക്കണമെന്നുമുള്ള യുൈനറ്റഡ് നഴ്സസ് അസോസിയേഷെൻറ ആവശ്യമാണ് കോടതി പരിഗണിച്ചത്. നഴ്സുമാരുടെ സമരം ജനങ്ങളുടെ ജീവനെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഒാഫ് ഹെൽത്ത്കെയർ െപ്രാവൈഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഡോ. ഹരീഷ് പിള്ള നൽകിയ ഹരജിയിലാണ് സമരം തടഞ്ഞ് കഴിഞ്ഞ ദിവസം ഹൈകോടതിയുടെ ഉത്തരവുണ്ടായത്.
ഹരജി തീർപ്പാകുന്നതുവരെ നഴ്സിങ് ജീവനക്കാർ സമരത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.
ആരോഗ്യ സേവന മേഖലയിൽ എസ്മ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പൊതുതാൽപര്യ സംരക്ഷണത്തിന് അനിവാര്യമെങ്കിൽ അവശ്യ സേവന മേഖലകളിലെ സമരം നിരോധിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അസോസിയേഷൻ കോടതിയിൽ വാദമുന്നയിച്ചത്.
ചൊവ്വാഴ്ച കേസ് പരിഗണിക്കവേ, പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച സമരക്കാരുമായി ചർച്ച നടക്കുന്നുെണ്ടന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് ഹരജി 21ലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.