കേരളത്തിനാവശ്യമായ വാക്സിൻ എപ്പോൾ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രത്തോട് ഹൈകോടതി
text_fieldsകൊച്ചി: കേരളം ആവശ്യപ്പെട്ട അളവിൽ കോവിഡ് വാക്സിന് എന്ന് ലഭ്യമാക്കാനാവുമെന്ന് കേന്ദ്രസർക്കാറിനോട് ഹൈകോടതി. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടിയത്.
വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അനിയന്ത്രിത തിരക്ക് കണക്കിലെടുത്ത് സ്വമേധയാ സ്വീകരിച്ച കേസാണ് കോടതി പരിഗണിച്ചത്. എല്ലാ പൗരന്മാർക്കും വാക്സിന് സൗജന്യമായി നൽകാത്ത കേന്ദ്ര വാക്സിൻ നയം ചോദ്യം ചെയ്ത് മാത്യു നെവിന് തോമസ് നൽകിയ ഹരജിയും കോടതി പരിഗണിച്ചു.
ഒരുകോടി ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കേരളം അറിയിച്ചത്. ഇത് എന്ന് ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിക്കേണ്ടത്. കേരളത്തിന് പ്രേത്യക പരിഗണന ആവശ്യപ്പെടുന്നില്ല. ആവശ്യത്തിന് വാക്സിന് ഇല്ലാത്തതാണ് തിരക്കിന് കാരണമെങ്കിലും ഇത് സാഹചര്യം മോശമാക്കുമെന്ന് ജനങ്ങളും മനസ്സിലാക്കണം. വാക്സിനേഷന് തീയതി നേരേത്ത അറിയിക്കുകയും ആവശ്യമായ പൊലീസിനെ നിയോഗിക്കുകയും വേണം. ഇക്കാര്യത്തില്‍ സംസ്ഥാന െപാലീസ് മേധാവി എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും 24 മണിക്കൂറിനുള്ളില്‍ നിര്‍ദേശം നൽകണം. എന്നാൽ, ബലപ്രയോഗം ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.