ചെണ്ട ചിഹ്നക്കാരെ ജോസഫ് വിഭാഗക്കാരായി പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാർട്ടിയിലെ ചുമതലപ്പെട്ടവർ നൽകുന്ന കത്തിെൻറ അടിസ്ഥാനത്തിൽ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈകോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും റിട്ടേണിങ് പ്രിസൈഡിങ് ഒാഫിസർമാരും ഇതിനനുസൃതമായി നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമീഷെൻറ വെബ് സൈറ്റിൽ സ്വതന്ത്രരായി രേഖപ്പെടുത്തിയതിെനതിരെ പി.ജെ. ജോസഫ്, പാല നഗരസഭയിലേക്ക് മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥി പി.സി. കുര്യാക്കോസ് പടവന് എന്നിവര്‍ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
രണ്ടില ചിഹ്നം ജോസ് കെ. മാണി ഗ്രൂപ്പിന് അനുവദിച്ച തെരഞ്ഞെടുപ് കമീഷന് നടപടി ശരിെവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നിലവിലുള്ളതായി ഹരജിയിൽ പറയുന്നു. ഇതിനിെട രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനമുണ്ടായി. ജോസഫ് വിഭാഗത്തിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.
എന്നാൽ, വെബ്സൈറ്റിൽ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് 'ചെണ്ട'യുടെ സ്ഥാനം. ഔദ്യോഗിക പാർട്ടി കത്തിെൻറ അടിസ്ഥാനത്തിൽ ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രർ എന്നാണുള്ളത്. ഇത് റദ്ദാക്കണമെന്നും പാർട്ടി ബന്ധം രേഖപ്പെടുത്താൻ നിർദേശിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചത്. ഹരജി തീർപ്പാകും വരെ പാർട്ടി സ്ഥാനാർഥികളായി െചണ്ട ചിഹ്നത്തിൽ മത്സരിക്കുന്നവരെ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം പാർട്ടിക്കാരായി രേഖപ്പെടുത്താൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.