സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിന്നതിലൂടെ ഭരണഘടന ബാധ്യത ലംഘിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഇത്തരമൊരു ഹരജിയിൽ കോ വാറേൻറാ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ചാണ് തള്ളിയത്. സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രവർത്തകനായ ആലപ്പി അഷ്റഫാണ് ഹരജി നൽകിയത്.
ഇവർ സത്യപ്രതിജ്ഞ ലംഘിച്ചോയെന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കില്ലെന്നും ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഉത്തരവിൽ പറഞ്ഞു. മന്ത്രിമാർക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് നിർദേശിക്കാനും കോടതിക്ക് കഴിയില്ല. രാഷ്ട്രീയ തീരുമാനങ്ങളാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. മുഖ്യമന്ത്രിയടക്കം മന്ത്രിമാർക്ക് നിയമസഭയോടാണ് ബാധ്യത. നിയമസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി 30ന് കോടതിയുടെ പരിഗണനക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.