Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2022 2:31 AM GMT Updated On
date_range 20 Sep 2022 2:31 AM GMTവാഹന രജിസ്ട്രേഷൻ പുതുക്കലിനും ഫിറ്റ്‌നസ് പരിശോധനക്കും അമിത ഫീസ്: ഹൈകോടതി വിശദീകരണം തേടി
text_fieldsbookmark_border
കൊച്ചി: 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്‌നെസ് പരിശോധനക്കും അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
അമിത ഫീസാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് കോഴിക്കോട് വടകരയിലെ മോട്ടോർ വെഹിക്കിൾ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ഫെഡറേഷനടക്കം നൽകിയ ഹരജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്.
ഹരജികൾ ഒക്ടോബർ 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെ ഹരജിക്കാരിൽനിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നതും കോടതി തടഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫീസ് വർധിപ്പിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യംചെയ്താണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story