15 വർഷത്തിന് ശേഷവും കെ.എസ്.ആർ.ടി.സി ബസിന് സർവിസിന് അനുമതി: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: 15 വർഷത്തെ കാലാവധി കഴിഞ്ഞാലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവിസ് നടത്താൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെയടക്കം വിശദീകരണം തേടി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾ മറികടന്ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശിയായ അഭിഭാഷകൻ കെ.എസ്. ബിനു നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചത്.
കേന്ദ്ര മോട്ടോർ വാഹനച്ചട്ടത്തിൽ കഴിഞ്ഞ വർഷം ആദ്യം കൊണ്ടുവന്ന ഭേദഗതി പ്രകാരം 15 വർഷം പിന്നിട്ട ബസുകൾ സർവിസിന് ഉപയോഗിക്കാനാവില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തിയത്.
എന്നാൽ, 2023 മാർച്ച് 31 മുതൽ 15 വർഷം പിന്നിട്ട കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഈ വർഷം സെപ്റ്റംബർ 30 വരെ സർവിസ് നടത്താൻ അനുമതി നൽകിയാണ് സർക്കാറിന്‍റെ ഉത്തരവെന്ന് ഹരജിയിൽ ആരോപിക്കുന്നു. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കായി മാത്രം സർക്കാറിന് ഇളവ് നൽകാനാവില്ല. നിയമപരമായ ചട്ടത്തെ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ മറികടക്കാനാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.