ജാഗ്രത അയഞ്ഞ് ആരോഗ്യവകുപ്പും
text_fieldsതിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിെൻറയും മരണത്തിെൻറയും തോത് വർധിക്കുേമ്പാൾ ആരോഗ്യവകുപ്പിെൻറ ജാഗ്രതയും അയയുന്നു. 100 ദിവസത്തിലേറെയായി ജീവൻ പണയംെവച്ച് പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർ ഒരുവശത്ത് കടുത്ത സമ്മർദത്തിലാണ്.
മറുഭാഗത്ത് കോവിഡ് സെൻററുകളിലും മെഡിക്കൽ കോളജുകളിലും കോവിഡ് ബാധിതരെ പരിശോധിക്കുന്നതിലും സ്രവം എടുക്കുന്നതിലും ചില സീനിയർ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാവുന്നുവെന്ന പരാതിയാണ് ഉയരുന്നത്. ജൂനിയർ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും അതൃപ്തി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനം താളംതെറ്റും.
വൈറസ് ബാധയുടെ ആദ്യദിനങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും പിടിച്ച് നിർത്താൻ സർക്കാറിനായി.
പക്ഷേ ലോക്ഡൗൺ ഇളവ് വന്നതോടെ തീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള മടങ്ങിവരവ് വർധിച്ചു. രോഗികളിലും മരണത്തിലും വർധന വന്നു. ജോലിസമ്മർദവും രോഗബാധ സാധ്യതയും വർധിച്ചതോടെ ചില ഡോക്ടർമാർ രോഗലക്ഷണമുള്ളവരെ പരിശോധിക്കുന്നതിൽനിന്ന് പിന്നാക്കം പോവുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. കോവിഡ് സെൻററുകളായി പ്രവർത്തിക്കുന്ന ആശുപത്രികളിലും ജില്ല, മെഡിക്കൽ കോളജുകളിലും ചുമതലയുള്ള ഡോക്ടർമാർ രോഗലക്ഷണമുള്ളവരുടെ പരിശോധനക്കായി പി.ജി, ജൂനിയർ ഡോക്ടർമാരെയാണ് ചുമതലപ്പെടുത്തുന്നത്. ഹൃദ്രോഗം, ശ്വാസകോശ രോഗം, രക്തസമ്മർദം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ഉള്ളവരിലും പ്രായമായവരിലുമാണ് കോവിഡ് കൂടുതൽ മരണകാരണമാവുന്നത്.
അതിനാൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വൈറസ് ലക്ഷണമുള്ളവരെ പരിശോധിക്കുന്നതിന് സജീവമാവേണ്ടതുണ്ട്. പക്ഷേ ചില ഡോക്ടർമാർ ഒഴിഞ്ഞുമാറുന്നുവെന്നാണ് ആക്ഷേപം.
സർക്കാർ നിരോധിച്ച സ്വകാര്യചികിത്സ വീടുകളിൽ തുടരുന്നതും രോഗബാധിതരുമായി ഇടപഴകിയാൽ ക്വാറൻറീനിൽ പോവണമെന്നതുമാണ് ഇതിന് ഇൗ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്. ജില്ല ആശുപത്രികളിൽ ചില മുതിർന്ന ഡോക്ടർമാർ വൈറസ് ലക്ഷണമുള്ളവരെ പരിശോധിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നശേഷം 14 ദിവസം ക്വാറൻറീൻ എന്ന് പറഞ്ഞ് സ്വകാര്യചികിത്സ തുടരുന്നുവെന്നും ആക്ഷേപമുണ്ട്. സ്രവം ശേഖരിക്കുന്നതിലും സമാന പരാതി ആരോഗ്യപ്രവർത്തകർക്കുണ്ട്. വിശ്രമരഹിതമായി ജോലിയെടുക്കുന്ന മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ഉത്തേജകമായി ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.