നഷ്ടപ്പെട്ട ഫയൽ എത്ര? വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: ആസ്ഥാനത്തുനിന്ന് നഷ്ടപ്പെട്ട ഫയലുകൾ എത്രയെന്നോ ഏതൊക്കെെയന്നോ വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്. ഇക്കാര്യം അധികൃതർ പൊലീസിനെയും അറിയിച്ചു. 2007 ന് മുമ്പുള്ള ഫയൽ ആണെങ്കില്‍ പത്തുവര്‍ഷത്തിലേറെ പഴക്കമുള്ളവ എന്ന നിലയില്‍ െറേക്കാഡ് റൂമിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ നഷ്ടപ്പെട്ടത് െറക്കാഡ് റൂമില്നിന്നല്ല.
മരുന്നും ഉപകരണങ്ങളും വാങ്ങുന്നത് നേരത്തേ ആരോഗ്യ ഡയറക്ടർക്ക് കീഴിലുള്ള പർച്ചേസ് കമ്മിറ്റി മേൽനോട്ടത്തിലായിരുന്നു. മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട ഫയലുകള്‍ എന്ന നിലയിലാണ് ഇവയുടെ ഗൗരവമേറുന്നത്. മാത്രമല്ല, ഇത്തരം ഫയലുകൾ ആജീവനാന്തം സൂക്ഷിക്കേണ്ട ആർ.ഡി.എസ് വിഭാഗത്തിൽ വരുന്നവയുമാണ്.
ഫയൽ നഷ്ടമായതിൽ ആഭ്യന്തര അന്വേഷണസംഘം വിപുലമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. ഈ സംഘത്തില്‍ മരുന്നിടപാടിന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്ടറെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് പരിഗണനയിൽ. നഷ്ടമായത് മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് രൂപവത്കരണത്തിന് മുമ്പുള്ള ഫയൽ ആണെന്നാണ് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഫയൽ കാണാതായ വിവരം നേരത്തേതന്നെ സർക്കാറിനെ അനൗദ്യോഗികമായി അറിയിച്ചെങ്കിലും വിദഗ്ധ അന്വേഷണമൊന്നുമുണ്ടായില്ല. മരുന്നുവാങ്ങൽ മുമ്പും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സെന്‍ട്രല്‍ പര്‍ച്ചേസ് കമ്മിറ്റി മേല്‍നോട്ടത്തില്‍ നടന്ന മരുന്ന് ഇടപാടുകള്‍ക്കെതിരെ ആരോപണമുയർന്നതോടെയാണ് 2007 ല്‍ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് രൂപവത്കരിച്ചത്.
എ.കെ. ആന്റണി സര്‍ക്കാറിന്റെ കാലത്ത് പേവിഷത്തിനെതിരായ മരുന്നും ശസ്ത്രക്രിയാനൂലും വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട ആരോപണം ആരോഗ്യവകുപ്പിനെ പിടിച്ചുകുലുക്കിയിരുന്നു. പി.കെ. ശ്രീമതി മന്ത്രി ആയിരിക്കെയാണ് മരുന്നും ഉപകരണങ്ങളും വാങ്ങാൻ തമിഴ്നാട് മാതൃകയില്‍ കേരള മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് രൂപം നൽകുന്നത്. തുടക്കം മുതലേ കരാര്‍ ജീവനക്കാരെ നിയോഗിച്ചാണ് കോര്പറേഷന് പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.