പ്രതിസന്ധി കനക്കുന്നു; ആരോഗ്യവകുപ്പ് ഉന്നതപദവിയിൽ അഞ്ച് മാസമായി ആളില്ല
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരി സംസ്ഥാനത്ത് പടർന്നുപിടിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുേമ്പാഴും ആരോഗ്യവകുപ്പിെൻറ തലപ്പത്ത് അഞ്ച് മാസമായി അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ മുതൽ മെഡിക്കൽ കോളജ് തലം വരെ ഉണ്ടാവുന്ന പിഴവുകൾ പുറത്ത് വരുേമ്പാഴും വകുപ്പിെൻറ തലപ്പത്ത് ചുമതലകൾ വിഭജിച്ച് നൽകാൻ സർക്കാർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
നിലവിൽ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗെഡയിലാണ് വകുപ്പിെൻറ മുഴുവൻ ചുമതലകളും കേന്ദ്രീകരിക്കുന്നത്. ഇൗ സർക്കാറിെൻറയും മുൻ സർക്കാറുകളുടെയും കാലത്ത് മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥർക്കുകൂടി വകുപ്പിൽ സെക്രട്ടറിസ്ഥാനത്ത് നിയമനം നൽകുകയായിരുന്നു പതിവ്.
അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനായിരുന്നു ഒടുവിൽ ആരോഗ്യവകുപ്പിൽ സമാന ചുമതല വഹിച്ചത്. 2019 മേയ് 31ന് അദ്ദേഹം വിരമിച്ചതിന് ശേഷം ഇൗ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. രാജീവ് സദാനന്ദനെ ജൂലൈയിൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചിട്ടും കോവിഡ് വ്യാപന കാലത്തും ആരോഗ്യവകുപ്പിൽ ചുമതലകൾ വിഭജിച്ച് നൽകാൻ സർക്കാർ തയാറായില്ല.
ഒരു മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നടപടി ആരംഭിെച്ചങ്കിലും മുഖ്യമന്ത്രിയുടെ അടുത്ത് ശിപാർശ എത്തുന്നതിന് മുേമ്പ ആരോഗ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് ഇടപെട്ട് മരവിപ്പിെച്ചന്നാണ് ആക്ഷേപം.
കോവിഡ് വ്യാപനം സംബന്ധിച്ച് താേഴത്തട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ശിപാർശകൾ നൽകുന്നതിനോടും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കം മുഖംതിരിക്കുന്നുവെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.