വിരമിച്ച ജീവനക്കാർക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമനം നൽകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രില്‍ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത് തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ജീവനക്കാരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ ിട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ജീവനക്കാരെ നിയമിക്കാനാണ് അനുമതി നൽകിയത്. വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കില്‍ പരമാവധി രണ്ടു മാസ കാലയളവിലേക്കോയാണ് ജൂണ്‍ 30 വരെ നിയമനം നല്‍കുക.
മാര്‍ച്ച് 31 വിരമിച്ച ജീവനക്കാര്‍ക്ക് ജൂണ്‍ 30 വരെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ്-19 മഹാമാരിയെത്തുടര്‍ന്നുള്ള പ്രതിരോധ-ചികിത്സ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്ന അവസ്ഥയാണ്. അതിനാലാണ് ഏപ്രില്‍ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനായി അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വീണ്ടും അനുമതി നല്‍കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.