കോവിഡ് വാക്‌സിനെക്കുറിച്ച് വ്യാജ വാര്‍ത്ത; ആരോഗ്യവകുപ്പ് നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: കോവിഡ് വാക്‌സിനെടുക്കലുമായി ബന്ധപ്പെട്ട് വാട്സ്ആപ്പടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കും.
ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്സ്ആപ്പില്‍ വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷല്‍ ഡയറക്ടര്‍ ഗംഗാദത്തനെന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദസന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദസന്ദേശം തുടങ്ങുന്നത്.
ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്ന് മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണെന്നും മന്ത്രി പറഞ്ഞു.
ഇതിെൻറ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അതിനാല്‍ ജനങ്ങള്‍ ഇത് വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.