സ്ഥാനാർഥികളോടാണ്, നന്നായി സോപ്പിടൂ...
text_fieldsതൃശൂർ: ''വോട്ടുചോദിക്കുേമ്പാൾ സോപ്പിടാൻ മറക്കല്ലേ''....''വോട്ട് പിടിക്കാം കോവിഡ് പിടിക്കാതെ''.... കോവിഡ് സാമൂഹിക വ്യാപനവേളയിൽ ചരിത്രത്തിൽ ഇടംപിടിക്കുന്ന തെരഞ്ഞെടുപ്പിൽ കുറിക്കു കൊള്ളുന്ന വാചകങ്ങളുമായി ആരോഗ്യവകുപ്പ്.
കൈ രണ്ടും സോപ്പിടുന്ന ചിത്രവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രം എന്ന കാപ്ഷനുമുള്ള പോസ്റ്റർ മനസ്സിൽ പതിയുന്നതാണ്. വോട്ട് പിടിക്കാം കോവിഡ് പിടിക്കാതെ എന്ന പോസ്റ്ററിൽ പ്രചാരണത്തിനുള്ള കൃത്യമായ പെരുമാറ്റച്ചട്ടമുണ്ട്.
ഭവന സന്ദർശനത്തിന് ഒരു സമയം പരമാവധി അഞ്ചുപേർ മാത്രം എന്ന് തുടങ്ങി പനി, ചുമ, തലവേദന തുടങ്ങിയ രോഗ ലക്ഷണമുള്ളവർ പ്രചാരണത്തിന് ഇറങ്ങാതിരിക്കുക അടക്കം നിർദേശങ്ങളാണുള്ളത്. നല്ല മാറ്റങ്ങൾ, നല്ല തീരുമാനങ്ങൾ, നമുക്കുവേണ്ടി നാടിന് വണ്ടേി എന്ന കാപ്ഷനിൽ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രത്തിെൻറ പശ്ചാത്തലത്തിൽ സാനിറ്റൈസർ - സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്നിവ ചിഹ്ന സഹിതം.
മൂന്നിനും വോട്ട് കുത്തുന്ന വിരലുകളുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന് എസ്.എം.എസ് പാലിക്കൂ എന്ന തലക്കെട്ടിലാണ് മറ്റൊരു ബാധവത്കരണ പോസ്റ്റർ. സന്ദേശം സിനിമയിലെ രണ്ടു സീനുകളുടെ പശ്ചാത്തലത്തിലും പോസ്റ്ററുകളുണ്ട്. നടൻ മാമുക്കോയ പ്രസംഗിക്കുന്ന ചിത്രത്തിെൻറ പശ്ചാത്തലത്തിൽ പ്രസംഗം കേൾക്കാൻ കൊറോണയും കാണും സൂക്ഷിച്ചാൽ ദുഃഖിക്കേെണ്ടന്ന വാചകം ആരെയും പിടിച്ചിരുത്തും.
അവർ പറയുന്നതിൽ ന്യായമുണ്ടെന്ന് ബുദ്ധിയുള്ള എനിക്ക് തോന്നി, ഞാനിങ്ങ് പോന്നു. നടൻ തിലകൻ നടി കവിയൂർ പൊന്നമ്മയോടായി പറയുന്ന ചിത്രത്തിന് താഴെ ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാം എന്നാണ് നിർേദശം.
വെള്ളിമൂങ്ങ സിനിമയിലെ ബിജു മേനോൻ കൈകൂപ്പി നിൽക്കുന്ന പോസ്റ്ററിൽ ഗ്യാപ്പിട്ട് മാസ്കിട്ട് േസാപ്പിട്ട് ഒരു വോട്ട് എന്നാണ് അടിക്കുറിപ്പ്. ഇങ്ങനെ വിവിധ തെരഞ്ഞെടുപ്പ് ആയുധങ്ങൾ കോവിഡ് ബോധവത്കരണ പ്രചാരണ ഉപാധികളാവുകയാണ്.
സംസ്ഥാന ആരോഗ്യ വകുപ്പിനെ കൂടാതെ വിവിധ ജില്ലകളിലെ ആരോഗ്യ വകുപ്പ് മാസ് മീഡിയ വിഭാഗം ഇറക്കിയ ബോധവത്കരണ പോസ്റ്ററുകൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാണ്. തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നതിനിടെ ഇടക്കിടെ ഇനിയും ഇത്തരം ബാധവത്കരണ പോസ്റ്ററുകൾ ആേരാഗ്യ വകുപ്പ് പുറത്തിറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനപ്പുറം കോവിഡ് പെരുമാറ്റച്ചട്ടമാണ് ആരോഗ്യ വകുപ്പിെൻറ തുറുപ്പുചീട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.