പ്രളയ ദുരന്തത്തിൻെറ മറവിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആരോഗ്യവകുപ്പ് നീക്കം
text_fieldsതൃശൂർ: പ്രളയ ദുരന്തത്തിെൻറ മറവിൽ സ്വന്തക്കാരെ തിരുകി കയറ്റാൻ ആരോഗ്യവകുപ്പിെൻറ നീക്കം. പ്രളയ ദുരന്തത്തിെൻറ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രളയം ബാധിച്ച 200 പഞ്ചായത്തുകളിലേക്ക് 1200 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള ആരോഗ്യവകുപ്പിെൻറ നീക്കമാണ് വിവാദത്തിലാവുന്നത്. 23,565 രൂപയാണ് വേതനം. നിയമനം 30 ദിവസത്തേക്ക് താൽക്കാലികമാണെന്നാണ് ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിെൻറ ഉത്തരവെങ്കിലും ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം കാലാവധി പറയാതെ ദീർഘിപ്പിക്കാനാണെന്ന് ഉദ്യോഗസ്ഥ തലത്തിൽ നിന്നുമുള്ള സൂചന. വ്യാഴാഴ്ച നിയമനത്തിനുള്ള കൂടിക്കാഴ്ച നടന്നു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അഭിമുഖ വിവരം അറിയിച്ചത്.
ഇതാകട്ടെ പല മാധ്യമങ്ങളിലും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നവർ ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ചു. സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിേപ്ലാമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായവരെയാണ് നിയമിക്കുന്നതെന്നാണ് അറിയിപ്പിൽ പറയുന്നത്.
ഇതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. സാനിറ്റേഷൻ ഐച്ഛിക വിഷയമായി ഉൾപ്പെടുത്താത്ത പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കീഴിലുള്ള ഡിേപ്ലാമ കോഴ്സ് പാസായവരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചതേത്ര. സാനിറ്റേഷൻ ഐച്ഛിക വിഷയമായി പഠിച്ച അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ സെൽഫ് ഗവ.കീഴിൽ സാനിട്ടറി ഇൻസ്പെക്ടേഴ്സ് പാസായവരെയാണ് ഇത്തരം അടിയന്തര ഘട്ടത്തിൽ ഉൾപ്പെടുത്തേണ്ടതെന്നിരിക്കെ അത് ചെയ്യാതെ, പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കീഴിൽ പഠിച്ച ഡിേപ്ലാമക്കാരെ പഞ്ചായത്തുകളിൽ തിരുകി കയറ്റുന്നതിനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നാണ് വിമർശനം.
മാനദണ്ഡങ്ങൾ പാലിക്കാതെയും ജില്ല മെഡിക്കൽ ഓഫിസർ പോലും പങ്കെടുക്കാതിരുന്ന കൂടിക്കാഴ്ച നടത്തിയത് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാണെന്നും പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും ജില്ല എംേപ്ലായ്മെൻറ് ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സീനിയോറിറ്റിയുള്ളവരെയും സാനിട്ടറി ഇൻസ്പെക്ടേഴ്സ് ഡിേപ്ലാമ പാസായ പരിചയ സമ്പന്നരെയും ഉൾപ്പെടുത്താതെ സ്വകാര്യമായ നിയമന നീക്കം ദുരുദ്ദേശ്യപരമാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.