20 വർഷമായി ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റമില്ല
text_fieldsകൽപറ്റ: 20 വർഷമായി ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ. പി.എസ്.സി നിയമന ചട്ടങ്ങളും സീനിയോറിറ്റി ലിസ്റ്റും അട്ടിമറിച്ചാണ് സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐമാരെ സ്ഥാനക്കയറ്റത്തിൽ വർഷങ്ങളായി തഴയുന്നത്.
സർക്കാർ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളനുസരിച്ചാണ് സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയർ എച്ച്.ഐമാരായി വിവിധ ജില്ലകളിൽ നിയമിച്ചത്. ഇതിനായി 1342 പേരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി. പിന്നാലെ ഹെൽത്ത് സൂപ്പർവൈസർ മുതൽ െഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തിനായി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആദ്യ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് രണ്ടുതരം സീനിയോറിറ്റി ലിസ്റ്റ് ആരോഗ്യ വകുപ്പ് തയാറാക്കി.
നിലവിൽ ഈ ലിസ്റ്റിൽനിന്നാണ് സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമയുള്ളവരെ ഒഴിവാക്കി സ്ഥാനക്കയറ്റം നൽകുന്നത്. സ്ഥാനക്കയറ്റം ഉൾപ്പെെടയുള്ള ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഹൈകോടതി വിധിയുണ്ട്.
എന്നാൽ, ഇതൊക്കെ മറികടന്നാണ് ബന്ധപ്പെട്ടവർ സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമയുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നത്. സ്ഥാനക്കയറ്റം കിട്ടാതായതോടെ സാനിറ്ററി ഇൻസ്പെക്ടർ ഡിപ്ലോമയുള്ള സ്ത്രീകളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ജോലിയിൽ കയറി രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ വിരമിക്കേണ്ട ഗതികേടിലാണ്.കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബൂണലിെൻറ ഉത്തരവിലൂടെ സർക്കാർ അനുകൂല തീരുമാനമെടുത്തെങ്കിലും തെറ്റായ തടസ്സവാദങ്ങൾ ഉന്നയിച്ച് സ്ഥാനക്കയറ്റം മനഃപൂർവം തടയുകയാണെന്ന് യോഗം വിലയിരുത്തി.
കെ.എസ്.എച്ച്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡി. സുഷമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എസ്. തൃദീപ് കുമാർ, ട്രഷറർ ജെറി ബെനഡിക്റ്റ്, പി. സുജലദേവി, കെ.എം. ജാസ്മിൻ, കെ. ഗിരീന്ദ്രകുമാർ, വി. ഷാജി, ജെ. ജോൺ, രാംദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.