മൂന്നുലക്ഷം വരെ വരുമാനമുള്ള എ.പി.എല്ലുകാരും ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ
text_fieldsതിരുവനന്തപുരം: മൂന്നുലക്ഷം രൂപവരെ വരുമാനമുള്ള എ.പി.എല്ലുകാരെയും ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെ ടുത്തുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. മുൻമന്ത്രി കെ.എം. മാണിയുടെ സ്മരണാർഥം കാരുണ്യ ആരോഗ്യ പരിരക്ഷ പദ്ധതി എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. കാരുണ്യ െബനവലൻറ് പദ്ധതി നിലനിർത്തിയാൽ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങൾ ഇൻഷുറൻസ് പദ്ധതിയുമായി സഹകരിക്കില്ല. അതുകൊണ്ടുതന്നെ അത് നിലനിർത്താനാവില്ലെന്നും പി.ജെ. ജോസഫിെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി.
അഞ്ചുലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണിത്. ടെൻഡറിൽ രണ്ട് ലക്ഷം രൂപവരെ 1631 രൂപയും അഞ്ചുലക്ഷം രൂപക്ക് 1671 രൂപയുമാണ് ക്വാട്ട് ചെയ്തത്. 40 രൂപ കൂടി അധികം നൽകിയാൽ അഞ്ചുലക്ഷം രൂപയുടെ കവറേജ് കിട്ടുന്നതിനെയാണ് സർക്കാർ പരിഗണിച്ചത്. ഇൗ സാഹചര്യത്തിൽ നിലവിലെ കാരുണ്യ പദ്ധതിയെ അതുപോലെ നിലനിർത്തുന്നതിൽ അർഥമില്ല. കാരുണ്യ പദ്ധതി രണ്ട് ലക്ഷം രൂപവരെ സഹായവും ഇൻഷുറൻസ് അഞ്ചുലക്ഷം വരെയുമാണ്. 33 ലക്ഷം കുടുംബങ്ങൾക്ക് പുറമെ പെൻഷൻകാർ, ഇ.എസ്.െഎക്കാർ അടക്കം 10 ലക്ഷം കൂടി വരും.
ആകെ 65 ലക്ഷം പേർക്ക് ഇതിെൻറ കവറേജ് ലഭിക്കും. എല്ലാ എ.പി.എല്ലുകാരെയും ഇതിെൻറ പരിധിയിൽ കൊണ്ടുവരണം എന്ന് ഉദ്ദേശിക്കുന്നുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ മാത്രമേ ഇതിന് കഴിയുകയുള്ളൂ. നിലവിലെ കാരുണ്യയിൽ ഒരു പ്രാവശ്യം ഒരു കുടുംബത്തിന് സഹായം കിട്ടിയാൽ പിന്നെ കിട്ടില്ല. പുതിയ പദ്ധതിയിൽ എല്ലാ വർഷവും ഇതിന് അർഹത ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.