അംഗൻവാടി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും –മന്ത്രി
text_fieldsകണ്ണൂർ: സംസ്ഥാനത്തെ അംഗൻവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനസര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച സാമൂഹികക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തുടക്കത്തില്‍ ഒരു വര്‍ഷം 25,000 രൂപവരെ ചികിത്സസഹായം ലഭ്യമാക്കുന്നതരത്തിലായിരിക്കും പദ്ധതി. പ്രീമിയംതുക സര്‍ക്കാര്‍ അടക്കും. ക്രമേണ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ പദ്ധതി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
അംഗൻവാടിയെ സ്ഥിരം സംവിധാനമായി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവിടത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രത്യേക പാഠ്യപദ്ധതി രൂപവത്കരിക്കുകയും ചെയ്ത് പ്രീ സ്കൂള്‍ തലത്തിലേക്ക് മാറ്റും. ഇതിെൻറ ഭാഗമായി അടുത്തവര്‍ഷം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക യൂനിഫോം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അംഗൻവാടി ജീവനക്കാര്‍ക്കും രണ്ടു നിറങ്ങളിലുള്ള സാരികള്‍ യൂനിഫോമായി നല്‍കും. ജീവനക്കാരുടെ ഓണറേറിയം ലഭ്യമാക്കുന്നതിന് വ്യവസ്ഥാപിതമായ സംവിധാനമൊരുക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.
കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ തുടക്കത്തില്‍തന്നെ തിരിച്ചറിയുന്നതിനുള്ള ‘ഏര്‍ളി ഇൻറര്വെന്ഷന് സെൻററു’കള്‍ ജില്ലതലത്തില്‍ ആരംഭിക്കുന്നതിന് 3.5 കോടി രൂപ നീക്കിെവച്ചിട്ടുണ്ട്. വനിതാവികസന കോര്‍പറേഷന്‍വഴി പലിശയില്ലാവായ്പ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. സംസ്ഥാനത്ത് 100 ഷീ ടാക്സികള്‍ നിരത്തിലിറക്കുമെന്നും മന്ത്രി അറിയിച്ചു.
സാമൂഹികനീതി വകുപ്പിെൻറ പുതിയ വെബ്സൈറ്റ് (www.sjd.kerala.gov.in) ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കഴിഞ്ഞവര്‍ഷം ഐ.സി.ഡി.എസ് പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നെടുമങ്ങാട് ബ്ലോക്കിനും ഓരോ ജില്ലയിലെയും ഐ.സി.ഡി.എസ് പ്രവര്‍ത്തനങ്ങളില്‍ മികച്ചസേവനം കാഴ്ചെവച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും മികച്ച ബാലസഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയ കൊല്ലം, മലപ്പുറം ജില്ലകള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.
മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.