കോവിഡ് കേസുകൾ ഇനിയും കൂടും, സർക്കാർ നിർദേശങ്ങൾ പാലിക്കണം -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കേസുകളിലെ വർധന പ്രതീക്ഷിച്ചിരുന്നു. പുറത്തുനിന്നുള്ളവർ വരുേമ്പാൾ രോഗികളുടെ എണ്ണം കൂടുമെന്ന് അറിയാമായിരുന്നു. സംസ്ഥാനത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂരിൽ നാലുപേർക്ക് രോഗം ബാധിച്ചത് സാമൂഹിക വ്യാപനമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോൾ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിക്കാനും മുൻകരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകൾ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. നിയമപരമായ ഇടപെടൽ വേണ്ടിവരും. എന്നാൽ അത്തരത്തിലുള്ള ഇടപെടൽ ഒഴിവാക്കാൻ അവർ തന്നെയാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ക്വാറൻറീൻ വ്യവസ്ഥകൾ നാട്ടിലുള്ളവരും പാലിക്കണം. ക്വാറൻറീൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. വീട്ടിലെ നിരീക്ഷണമാണ് സർക്കാർ ക്വാറൻറീനെക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. കൂടുതൽ ആളുകൾ വന്നാൽ സർക്കാർ ക്വാറൻറീൻ സൗകര്യം പോരാതെവരുമെന്നും ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.