Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2020 10:39 AM IST Updated On
date_range 31 March 2020 10:41 AM ISTപോത്തൻകോട് സമൂഹവ്യാപനം സംശയിക്കുന്നില്ല -ആരോഗ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച പോത്തൻകോട് സമൂഹ വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം ബാധിച്ച് മരിച്ച അബ്ദുൽ അസീസിന് എവിടെ നിന്നാണ് രോഗം വന്നതെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. കിറ്റുകൾ എത്തുന്നത് അനുസരിച്ച് ഇത് ആരംഭിക്കും. സർക്കാർ നിർദേശങ്ങൾ പരമാവധി പാലിക്കാൻ ജനങ്ങൾ തയാറാകണമെന്നും കെ.കെ ശൈലജ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം കേരളത്തിൽ അനുഭവപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഇപ്പോൾ ആവശ്യത്തിനുള്ള ഉപകരണങ്ങളുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story