Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ പകർന്നത്​ ഒരേ...

നിപ പകർന്നത്​ ഒരേ ഉറവിടത്തിൽ നിന്ന്​; 175 പേർ നിരീക്ഷണത്തിൽ- ശൈലജ

text_fields
bookmark_border
നിപ പകർന്നത്​ ഒരേ ഉറവിടത്തിൽ നിന്ന്​; 175 പേർ നിരീക്ഷണത്തിൽ- ശൈലജ
cancel

കോഴിക്കോട്​: നിപ വൈറസ്​ ബാധയുണ്ടായത്​ ​ഒരേ ഉറവിടത്തിൽ നിന്നാണെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട്​ 175 പേരാണ്​ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.  നിപ വൈറസ്​ ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ്​ നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇതുവരെ 15 പേരിൽ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിൽ 13 പേർ മരിച്ചു. രണ്ട്​ പേർ ചികിൽസയിലാണ്​. പുതിയ നിപ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എങ്കിലും അപകട ബാധ്യത പൂർണ്ണമായും ഒഴിവായെന്ന്​ പറയാനായിട്ടില്ല. മെയ്​ അവസാനവാരം ആകു​േമ്പാൾ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരികയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ബാധിച്ച്​ ശനിയാഴ്​ച കോഴിക്കോട്​ മെഡിക്കൽ കോളജിൽ ഒരാൾ കൂടി മരിച്ചിരുന്നു. ഇതിന്​ പിന്നാലെ മറ്റ്​ രോഗികളെ പ്രവേശിപ്പിക്കുന്നതിലടക്കം കടുത്ത നിയ​ന്ത്രണം ഏർപ്പെടുത്താൻ മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ശിപാർശ ചെയ്​തു. എന്നാൽ, വിവാദമായതിനെ തുടർന്ന്​ നിർദേശം പിൻവലിക്കുകയായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHealth Ministermalayalam newsNipah VirusKK Shailaja Teacher
News Summary - Health minister statement on nipah virus-Kerala news
Next Story