ശൈലജ ടീച്ചറുടെ ഇടപടലിലൂടെ ചികിത്സക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിൻെറ ആരോഗ്യ നില തൃപ്തികരം
text_fieldsകൊച്ചി: ഹൃദയ വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ ആശുപത്രിയിൽ നിന്ന് ഏറണാകുളം ലിസി ആശ ുപത്രിയിലെത്തിച്ച നവജാത ശിശുവിൻെറ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു ദിവസം കൂടി കുഞ ്ഞിനെ നിരീക്ഷിച്ച ശേഷം മാത്രമേ ശസ്ത്രക്രിയ വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും ഡോക്ടർമാർ പറഞ്ഞ ു.
ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിന് ദ്വാരമു ള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു മൂലം രക്തത്തിൽ ഓക്സിജൻെറ അളവും കുറവാണ്. രണ്ടു ദിവസം മാത്രമാ ണ് കുഞ്ഞിൻെറ പ്രായം.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിനു കീഴെ കുഞ്ഞിൻെറ മാതൃസഹോദരൻ സഹായം ആവശ്യപ്പെട്ട് ചെ്യത കമൻറിനു പിറകെയാണ് കുഞ്ഞിന് അടിയന്തിര ചികിത്സക്ക് വഴിെയാരുങ്ങിയത്. കമൻറ് ശ്രദ്ധയിൽ പെട്ട ശൈലജ ടീച്ചർ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും അക്കാര്യം യുവാവിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു.
രക്താര്‍ബുദത്തോട് പൊരുതി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹരിപ്പാട് പള്ളിപ്പാട് രാമങ്കരിയില്‍ ഗൗതം എന്ന കുട്ടിെയ അഭിനന്ദിച്ചുകൊണ്ട് ശൈലജ ടീച്ചറിട്ട പോസ്റ്റിനു കീഴെയാണ് ജിയാസ് മാടശ്ശേരി എന്ന യുവാവ് സഹായഭ്യർഥന നടത്തിയത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്.
ഉടൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സംഭവത്തിൻെറ സത്യാവസ്ഥ മനസിലാക്കുകയും ചികിത്സക്ക് വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു. ഹൃദ്യം എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
ശൈലജ ടീച്ചർ മറുപടി നൽകിയതേടെ നിരവധി പേരാണ് ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ടീച്ചറെപോലുള്ള മന്ത്രിമാർ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിൻെറ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.