ആരോഗ്യ േജായൻറ് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ൈഹകോടതി നിർദേശം
text_fieldsകൊച്ചി: കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം വിവരം നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യ േജായൻറ് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ൈഹകോടതി നിർദേശം. ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ പ്രവേശനത്തിന് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ഹരജിയിലെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് ജോയൻറ് സെക്രട്ടറി ബി.എസ് പ്രകാശിനെതിരെ സർക്കാർ അന്വേഷണം നടത്തണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കോടതി നടപടികൾ അട്ടിമറിക്കാൻ തെറ്റായ വിവരം ഫോണിലൂടെ ഗവ. പ്ലീഡർക്ക് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് നിർദേശം. ഉദ്യോഗസ്ഥെൻറ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുത്ത് അക്കാര്യം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സമുദായ സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതല മതമേധാവികളിൽനിന്ന് മാറ്റി റവന്യൂ അധികൃതർക്ക് നൽകിയതിനെതിരായ ഹരജിയിലാണ് കോടതിയുെട നിർദേശം.
ഹരജി പരിഗണിക്കുന്നതിനിടെ, സമുദായ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം റവന്യൂ അധികൃതർക്കാണെന്ന ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. ആരോഗ്യ ജോയൻറ് സെക്രട്ടറി വാക്കാൽ അറിയിച്ചെന്നാണ് അഭിഭാഷകൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.