ആളില്ളെന്ന് ആവലാതി പറയുന്ന ആരോഗ്യ സര്‍വകലാശാലക്ക് ആളായപ്പോള്‍ വേണ്ട
text_fieldsതൃശൂര്‍: നാഴികക്ക് നാല്‍പതുവട്ടം അസിസ്റ്റന്‍റുമാരുടെ ക്ഷാമത്തെക്കുറിച്ച് ആവലാതി പറയുന്ന കേരള ആരോഗ്യ സര്‍വകലാശാല ആളെ കിട്ടിയപ്പോള്‍ നിയമന ഉത്തരവ് നല്‍കാതെ ഒളിച്ചു കളിക്കുന്നു. 40 പേര്‍ക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കി ഒരു മാസമായിട്ടും സര്‍വകലാശാല നിയമന ഉത്തരവ് നല്‍കിയിട്ടില്ല. ഇതോടൊപ്പം മറ്റു സര്‍വകലാശാലകളിലേക്ക് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കെല്ലാം നിയമനമായി. ആരോഗ്യ സര്‍വകലാശാലയെ ‘വിഴുങ്ങാന്‍’ ശ്രമിക്കുന്ന സെക്രട്ടേറിയറ്റ് ലോബിയുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
53 അസിസ്റ്റന്‍റുമാരുടെ ഒഴിവില്‍ 40 എണ്ണം മാത്രമാണ് സര്‍വകലാശാല പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. അത് വാര്‍ത്തയായപ്പോള്‍ വിശദീകരണവുമായി വന്നെങ്കിലും താല്‍ക്കാലിക ഒഴിവുകള്‍ സ്ഥിരപ്പെടുത്താന്‍ ശ്രമിക്കാതെ അതില്‍ കരാര്‍ നിയമനവും ഡെപ്യൂട്ടേഷനും നടത്താനുള്ള താല്‍പര്യമാണെന്ന് ആരോപണം ഉണ്ടായിരുന്നു. അസിസ്റ്റന്‍റുമാരുടെ തസ്തികയിലേക്ക് പി.എസ്.സി അതിവേഗം പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും മുകളില്‍ റാങ്കില്‍ വന്നവര്‍ക്ക് സര്‍വകലാശാലയുടെ സ്വഭാവം അനുസരിച്ചാണ് നിയമനോപദേശം നല്‍കിയത്.
മികച്ച റാങ്കുകാര്‍ കൊച്ചി സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, എം.ജി, കലിക്കറ്റ് എന്നിങ്ങനെ നിയമനത്തിന് അഡൈ്വസ് ചെയ്യപ്പെട്ടു.
ഇതില്‍ മറ്റെല്ലാ സര്‍വകലാശാലകളിലും അഡൈ്വസ് ചെയ്യപ്പെട്ടവര്‍ നിയമനം നേടി ആദ്യ മാസത്തെ ശമ്പളം വാങ്ങാറായി. ആരോഗ്യ സര്‍വകലാശാലയിലേക്ക് നിയമനോപദേശം ലഭിച്ചവര്‍ക്ക് ആ ഇനത്തിലും നഷ്ടംതന്നെ.
അഡൈ്വസ് ചെയ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം നിയമനം നല്‍കിയാല്‍ മതിയെന്നാണ് ചട്ടമെങ്കിലും സ്ഥിരം ജീവനക്കാരുടെ അഭാവമാണ് കരാറുകാറും ഡെപ്യൂട്ടേഷന്‍കാരും നിറയാന്‍ കാരണമെന്ന ആരോഗ്യ സര്‍വകലാശാലയിലാണ് നിയമന ഉത്തരവ് നല്‍കാന്‍ വൈകുന്നതെന്നതാണ് വിചിത്രം.
മറ്റു ചില സര്‍വകലാശാലകളിലും സെക്രട്ടേറിയറ്റിലുമുള്ള ചില ലോബികള്‍ക്ക് ആരോഗ്യ സര്‍വകലാശാലയിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കാനുള്ള താല്‍പര്യമാണ്, നിയമനം വൈകിപ്പിക്കലിന് പിന്നിലെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.