കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsകണ്ണൂർ: ക്വാറൻറീൻ ലംഘിച്ചെന്ന പ്രചരണത്തിൽ മനംനൊന്ത് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂമാഹി പി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്തസമ്മർദ്ദത്തിനുള്ള ഇരുപതോളം ഗുളികകളാണ് ഇവർ കഴിച്ചത്.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലിചെയ്തെന്ന് ചിലർ കുപ്രചരണം നടത്തുന്നു. ആത്മാർഥമായി ജോലിെചയ്യുന്ന തന്നോട് ചിലർ എന്തിനാണ് ഇങ്ങനെ പൊരുമാറുന്നതെന്ന് അറിയില്ലെന്നും തെൻറ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലുേപരാണെന്നും ഇവരുടേതെന്ന പേരിൽ വാട്സ്ആപിൽ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മൂന്നുമാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലർ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നു. വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച് ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. തന്നെപോലുള്ള കമ്യൂനിറ്റി നഴ്സുമാരുടെ അവസ്ഥ പരിതാപകരമാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.