സ്വാതന്ത്ര്യദിനത്തിൽ 'േകാവിഡ് പോരാളികളും' അതിഥികൾ
text_fieldsതിരുവനന്തപുരം: ഇത്തവണ സർക്കാറിെൻറ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആേരാഗ്യപ്രവർത്തകരും അതിഥികളായെത്തും. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. കോവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണജീവനക്കാർ എന്നീ വിഭാഗങ്ങളിൽനിന്നുള്ളവരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നിർദേശം.
കോവിഡ് അതിജീവിച്ചവരെയും ചടങ്ങിലേക്ക് ക്ഷണിക്കാം.പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്നവർ എന്നിവരെ ചടങ്ങുകളിൽ അനുവദിക്കില്ല. സംസ്ഥാനതല ആഘോഷചടങ്ങുകളിലടക്കം പരിമിതമായ ആളുകളെ മാത്രമേ പെങ്കടുപ്പിക്കാവൂ എന്നാണ് നിർദേശം. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ പരമാവധി പെങ്കടുക്കാവുന്നവരുടെ എണ്ണം 150 ആണ്.
ജില്ലതലത്തിൽ 100 ഉം ബ്ലോക്ക് തലത്തിൽ 50 ഉം കോർപറേഷൻ-മുനിസിപ്പൽ-പഞ്ചായത്ത് തലങ്ങളിൽ 75 ഉം പേരേ പെങ്കടുക്കാവൂ. പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 50 പേരും. മാസ്ക് ധരിക്കൽ, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നീ പൊതുമാനദണ്ഡങ്ങൾ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.