Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2024 10:41 PM IST Updated On
date_range 6 Aug 2024 10:41 PM ISTവാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ഖത്തറില്‍ മരിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: ഖത്തറില്‍ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കൊണ്ടോട്ടി സ്വദേശി മരിച്ചു. കാഞ്ഞിരപ്പറമ്പ് താഴക്കോട്ട് പരേതനായ പറമ്പാട്ടുപള്ളിയാളി മുസഹാജിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞിപ്പ-54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വാഹനത്തില്‍വെച്ച് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. കൂടെയുള്ളവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സറീന. മക്കള്‍: ഫാത്തിമ അഫ്രിന്‍, റിന്‍ഷ യാസ്മിന്‍, ഹിബ അസ്മിന്‍. മരുമകന്‍: ഫവാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഹംസ, സൈദലവി, സുബൈദ, ഉസ്മാന്‍, കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ ഗഫാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story