സീറ്റിനായി കെഞ്ചിയിട്ടും കിട്ടിയില്ല; ഹൃദ്രോഗിയായ കുഞ്ഞിന് ട്രെയിനിൽ ദാരുണാന്ത്യം
text_fieldsഇരിക്കൂർ: ഹൃേദ്രാഗം ബാധിച്ച് വിദഗ്ധചികിത്സക്കായി മാതാപിതാക്ക ൾെക്കാപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പിഞ്ചുബാലികക്ക് ട്ര െയിനിൽവെച്ച് ദാരുണാന്ത്യം. ഇരിക്കൂറിനടുത്ത ആയിപ്പുഴ കാളാവാറയ ിലെ കെ.സി ഹൗസിൽ കെ. ഷമീറിെൻറയും കെ.സി. സുമയ്യയുടെയും ഇളയമകൾ ഒരു വയസ്സുകാരി മറിയക്കാണ് അധികൃതരുടെ അവഗണനയിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ ജീവൻ നഷ്ടപ്പെട്ടത്.
ബുധനാഴ്ച രാത്രി 8.20ന് മാവേലി എക്സ്പ്രസിനാണ് മറിയവും രക്ഷിതാക്കളും പുറപ്പെട്ടത്. നേരേത്ത ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിലായിരുന്നു ചികിത്സ. ഡിസംബർ നാലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞദിവസം പനി പിടിപെട്ടതിനാൽ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയുടെ രോഗാവസ്ഥയിൽ നിന്നോ ഇരുന്നോ പോവാൻ പറ്റാത്തതിനാൽ റിസർവേഷൻ അനുവദിച്ചുതരണമെന്ന് മാതാപിതാക്കൾ അപേക്ഷിച്ചിട്ടും അത് ടി.ടി.ഇയോട് പറഞ്ഞുനോക്കാനാണ് അധികൃതരിൽനിന്ന് ലഭിച്ച മറുപടി. കണ്ണൂരിൽനിന്ന് ട്രെയിനിൽ കയറിയ രക്ഷിതാക്കൾ കൊയിലാണ്ടി വരെ കുട്ടിയെയുമെടുത്ത് കമ്പാർട്ട്മെൻറിലൂടെ നടക്കുകയായിരുന്നു. കൊയിലാണ്ടി സ്റ്റേഷനിലെത്തിയപ്പോൾ ഇവർ ടി.ടി.ഇയെ കണ്ടെങ്കിലും സ്ലീപ്പർ കമ്പാർട്ട്മെൻറിൽനിന്നിറക്കി വനിത കമ്പാർട്ട്മെൻറിൽ കയറാൻ നിർദേശിച്ചു.
മാതാവ് സുമയ്യ മറിയവുമായി വനിത കമ്പാർട്ട്മെൻറിലും പിതാവ് ജനറൽ കമ്പാർട്ട്മെൻറിലും കയറി. എടപ്പാളിലെത്തിയപ്പോൾ കുട്ടി കണ്ണു തുറക്കാതായതോടെ സഹയാത്രികർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. സമീപത്തെ ഓട്ടോക്കാരെ വിളിച്ച് എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.